സൂർ: കോഴിക്കോട് സ്വദേശിയെ ഒമാനിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. നല്ലളം കീഴുവനപ്പാടം വീട്ടിൽ നവാസാണ് (47) മരിച്ചത്. സൂർ സൂഖിലെ മുസ്ഫയ്യ ജുമാ മസ്ജിദിന് പിൻവശമുള്ള റൂമിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സൂഖ് പഴയ മീൻമാർക്കറ്റിന് പിറകിലുള്ള കർട്ടൻ കടയിൽ ജോലി ചെയ്തുവരികയായിരുന്നു.
മകളുടെ വിവാഹം മാർച്ചിൽ നിശ്ചയിച്ചിരുന്നു. ഇതിനായി ഫെബ്രുവരിയിൽ നാട്ടിൽ പോകാനിരിക്കുകയായിരുന്നു. പിതാവ്: എറക്കുത്ത് അബൂബക്കർ. മാതാവ്: ബീവി. ഭാര്യ: സൈറ ബാനു. മക്കൾ: ശബാന ജാസ്മിൻ, ഷഹാന ജാസ്മിൻ.
സഹോദരങ്ങൾ: സലിം (നല്ലളം), മുനീർ ബാബു, നൗഷിദ. മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവർത്തകനായ ശിഹാബ് വാളക്കുളം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.