മസ്കത്ത്: പരിസ്ഥിതി അതോറിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ദോഫാർ ഗവർണറേറ്റിൽ ആയിരം കണ്ടൽചെടികൾ നട്ടു. ഷാലീം-ഹലാനിയാത്ത് ദ്വീപിൽ അൽ ഷുവൈമിയ മേഖലയിലെ ഖോർ ഫഗാരയിലാണ് കണ്ടൽചെടികൾ നട്ടത്. രാജ്യത്തിെൻറ തീര പ്രദേശങ്ങളിൽ ഒരു ദശലക്ഷം കണ്ടൽചെടികൾ നടുന്ന പദ്ധതിയുടെ ഭാഗമാണിത്. 2001ലാണ് കണ്ടൽ ചെടികൾ നടുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്.
20 വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കുകയാണ് ലക്ഷ്യം. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കുന്നതിൽ കണ്ടൽ ചെടികൾക്ക് സുപ്രധാന പങ്കാളിത്തമാണ് ഉള്ളതെന്ന് പരിസ്ഥിതി അതോറിറ്റി പ്രസ്താവനയിൽ അറിയിച്ചു. ബീച്ചുകളെ കടലാക്രമണത്തിൽ നിന്ന് രക്ഷിക്കുന്നതിന് ഒപ്പം വാണിജ്യമൂല്യമുള്ള മത്സ്യങ്ങളുടെ ഉൽപാദന വളർച്ചക്കും ഇത് വഴിയൊരുക്കും. പരിസ്ഥിതി സംരക്ഷണത്തിനും പച്ചപ്പ് വർധിപ്പിക്കുന്നതിനുമായി പത്ത് ദശലക്ഷം ചെടികൾ നടുന്നതടക്കം പദ്ധതികളും പരിസ്ഥിതി വകുപ്പിെൻറ മേൽനോട്ടത്തിൽ നടന്നുവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.