മസ്കത്ത്: അൽ ബാത്തിന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ രണ്ടാം പതിപ്പ് നവംബർ 12 മുതൽ 15വരെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഒമാനി- അന്തർദേശീയ ഹ്രസ്വ വിവരണ ചലച്ചിത്ര മത്സരം, ഒമാനി- അന്താരാഷ്ട്ര ഷോർട്ട് ഡോക്യുമെന്ററി ഫിലിം മത്സരം തുടങ്ങിയ നിരവധി മത്സരങ്ങളും ഫെസ്റ്റിവലിനോടനുബന്ധിച്ച് നടക്കും. ഡോക്യുമെന്ററികൾ നിർമിക്കുന്നതിൽ വിവിധ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണവും ആശയവിനിമയവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒമാനിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കു വേണ്ടിയും പുതിയ മത്സരം ഇത്തവണയുണ്ടാകും.
സംസ്കാരവും മാനുഷിക മൂല്യങ്ങളും പ്രചരിപ്പിക്കുന്നതിൽ സംഭാവന ചെയ്യുന്ന ഡോക്യുമെന്ററികളാണ് ഇതിൽ പരിഗണിക്കുക. സൗത്ത് ബാത്തിന ഗവർണറുടെ ഓഫിസും ഒമാനി ഫിലിം അസോസിയേഷനും സഹകരിച്ചാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. യുവാക്കൾക്ക് ചലച്ചിത്ര മേഖലയെ പരിചയപ്പെടാനുള്ള മികച്ച അവസരവും അന്താരാഷ്ട്ര സിനിമ അനുഭവങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊള്ളാനുള്ള വേദിയുമായാണ് മേള രൂപപ്പെടുത്തിയിട്ടുള്ളത്. മേളയിലെ മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് സിനിമ, ഡോക്യുമെന്ററികൾ ഫെസ്റ്റിവൽ വെബ്സൈറ്റ് വഴി ഒക്ടോബർ ഒന്നുവരെ സമർപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.