മസ്കത്ത്: രാജ്യത്തെ ആതുര വേസനരംഗത്ത് പുതുചരിതം രചിച്ച് അൽസലാമ പോളിക്ലിനിക് മൊബേല എട്ടു വർഷം പൂർത്തിയാക്കുന്നു. 2014 ഒക്ടോബർ 24ന് നാല് മെഡിക്കൽ വിഭാഗങ്ങളുമായി പ്രവർത്തനം തുടങ്ങിയ ആതുരാലയം ഇപ്പോൾ സൂപ്പർ സ്പെഷാലിറ്റി വിഭാഗങ്ങൾ ഉൾപ്പെടെ 10ൽ കൂടുതൽ വിഭാഗങ്ങളായി വളർന്നിട്ടുണ്ട്. വാർഷികത്തോടനുബന്ധിച്ച് കുറഞ്ഞ ചെലവിൽ ആരോഗ്യ പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്. സി.ബി.സി, ആർ.ബി.എസ്, ലിപിഡ് പ്രൊഫൈൽ, ക്രിയാറ്റിൻ എന്നീ രക്തപരിശോധനകൾ അടങ്ങുന്ന പാക്കേജിന് എട്ട് റിയാലും സി.ബി.സി, യൂറിൻറൊട്ടിൻ, സ്കാനിങ്, ഗൈനക്കോളജി കൺസൽട്ടേഷൻ എന്നിവയടങ്ങുന്ന സ്ത്രീകളുടെ ആരോഗ്യ പാക്കേജിന് 12 റിയാലുമാണ് ഈടാക്കുന്നത്. ഇതിന്റെ അവസാന തീയതി ഒക്ടോബർ 31 ആയിരിക്കും. ഒക്ടോബർ 24ന് ജി.പി ഡോക്ടറുടെ പരിശോധനാഫീസ് ഒരു റിയാൽ മാത്രമായിരിക്കുമെന്നും മാനേജ്മെൻറ് ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.