അൽബാജ് ബുക്സും വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യൂ.എം.എഫ്) ഒമാനും സംയുക്തമായി കുട്ടികൾക്കായി നടത്തിയ കളറിങ് മത്സരം
മസ്കത്ത്: അൽബാജ് ബുക്സും വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യൂ.എം.എഫ്) ഒമാനും സംയുക്തമായി കുട്ടികൾക്കായി കളറിങ് മത്സരം സംഘടിപ്പിച്ചു. അൽബാജ് ബുക്സിന്റെ റൂവി ശാഖയിൽ നടന്ന മത്സരത്തിൽ ഒന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ വിവിധ സ്ക:ളുകളിൽനിന്നുള്ള നൂറിലേറെ കുട്ടികൾ പങ്കെടുത്തു. കുട്ടികളിലെ കലാവാസനകൾ പരിപോഷിപ്പിക്കുന്നതിനായി അൽബാജ് ബുക്ക്സും ഡബ്ല്യ:.എം.എഫും നടത്തിവരുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് സ്കൂൾ അവധിക്കാലത്ത് കുട്ടികൾക്കായി മത്സരം സംഘടിപ്പിച്ചത്.
അൽബാജ് ബുക്ക്സ് എം.ഡി പി.എം. ഷൗക്കത്തലി, ഡബ്ല്യു.എം.എഫ് (നാഷനൽ കോഓഡിനേറ്റർ ഉല്ലാസ് ചെറിയാൻ, നാഷനൽ പ്രസിഡന്റ് സുനിൽ കുമാർ, മിഡിൽ വൈസ് പ്രസിഡന്റ് രാജൻ വി. കോക്കൂരി, ട്രഷറർ ജയാനന്ദൻ, വൈസ് പ്രസിഡന്റ് ബാബു തോമസ്, കെ. രാജൻ, വിനോദ് കുമാർ, ശൈക്ക് റഫീക്, സുധീർ, നസീർ, ശോഭ ഉല്ലാസ് എന്നിവരും അൽബാജ് ജീവനക്കാരും പരിപാടികൾക്ക് നേതൃത്വം നൽകി. കുട്ടികൾക്കായി കഥ, കവിത ആലാപന മത്സരങ്ങളും നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.