സഹം: ഇന്ത്യൻ സ്കൂൾ സഹം അഞ്ചാമത് വാർഷികാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ സഹം മുഖരീഫ് സ്പെക്ട്രം ഹാളിൽ നടന്നു. വടക്കൻ ബാത്തിന വിലായത്ത് മുനിസിപ്പാലിറ്റി അംഗം സയീദ് ബിൻ സലിം ബിൻ അലി അൽ ഖുതൈതി മുഖ്യാതിഥിയായി. വിശിഷ്ടാതിഥി സിറാജുദ്ദീൻ നഹ്ലെത്തിനെ (ചെയർപേഴ്സൻ,അക്കാദമിക് സബ് കമ്മിറ്റി, ബോർഡ് ഓഫ് ഡയറക്ടേഴ്സ് ഇന്ത്യൻ സ്കൂൾസ് ഒമാൻ) ചടങ്ങിൽ ആദരിച്ചു. സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡന്റ് മുസ്തഫ മാടത്തൊടിയിൽ, സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി മുൻപ്രസിഡന്റ് സിദ്ദീഖ് ഹസൻ, മാനേജ്മെൻറ് കമ്മിറ്റി കോഓഡിനേറ്റർ ഡോ. മാത്യു വർഗീസ്, ഇന്ത്യൻ സ്കൂൾ മുലദ്ദ അസി.വൈസ് പ്രിൻസിപ്പൽ വി.സി. ജയലാൽ, വിശിഷ്ടാതിഥികൾ, പ്രത്യേക ക്ഷണിതാക്കൾ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവർ സംബന്ധിച്ചു.
സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച പ്രകൃതിസംരക്ഷണ സന്ദേശം ഉൾക്കൊണ്ട സ്കിറ്റോടെയാണ് വാർഷിക പരിപാടികൾക്ക് തുടക്കമായത്. പ്രധാന അധ്യാപിക സുചിത്ര സതീഷ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ ന്യൂസ് ലെറ്റർ ‘റാഡിയൻസ് 2022 -2023’ന്റെ പ്രകാശനവും നടന്നു. സിറാജുദീൻ നഹ്ലത്ത്, സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡന്റ് മുസ്തഫ മാടത്തൊടിയിൽ തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ വിദ്യാർഥികളുടെ സംഘനൃത്തം, സംഘഗാനം, കൊയ്ത്തുപാട്ട് സ്കൂൾ ഗാനം തുടങ്ങിയവ ചടങ്ങിന് മാറ്റുകൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.