മസ്കത്ത്: വിശ്വാസികളിൽ നോവുപടർത്തി ജുമുഅ നമസ്കാരമില്ലാതെ ഒരു വെള്ളിയാഴ്ചകൂടി കടന്നുപോയി. കോവിഡ് രോഗവ്യാപനംമൂലം പള്ളികളിലെ ജുമുഅ നമസ്കാരം താൽക്കാലികമായി നിർത്തിവെച്ച ശേഷമുള്ള ആദ്യ വെള്ളിയാഴ്ചയായിരുന്നു ഇന്നലെ. എന്നാൽ, ളുഹ്ർ നമസ്കാരം സംഘടിതമായി നിർവഹിക്കാൻ പള്ളികളിൽ തിരക്ക് അനുഭവപ്പെട്ടു. രണ്ടാഴ്ചത്തേക്കാണ് ജുമുഅ നമസ്കാരം താൽക്കാലികമായി നിർത്തിവെച്ചിട്ടുള്ളത്. എന്നാൽ, അഞ്ച് നേരത്തെ ദൈനംദിന പ്രാർഥനകൾ അമ്പതു ശതമാനം ആളുകളെ പ്രവേശിപ്പിച്ച് നിർവഹിക്കാൻ കോവിഡ് അവലോകന സുപ്രീം കമ്മിറ്റി അനുവാദം നൽകിയിട്ടുണ്ട്.
മസ്ജിദുകളിൽ നൂറുകണക്കിന് വിശ്വാസികൾ വരാൻ തുടങ്ങിയതു കാരണം നിയന്ത്രണങ്ങൾ പൂർണമായി പാലിക്കാൻ കഴിയാത്ത അവസ്ഥയുണ്ടായിരുന്നു. പല മസ്ജിദുകളിലും പരിധിയിൽ കൂടുതൽ ആളുകളാണ് പ്രാർഥനക്ക് എത്തുന്നത്. ഇതിനാൽ സാമൂഹിക അകലം പാലിക്കാനും കഴിഞ്ഞിരുന്നില്ല. ഇത് രോഗ വ്യാപനത്തിന് കാരണമായേക്കുമെന്ന് അധികൃതർ വിലയിരുത്തുന്നു. ഇതൊക്കെ മുന്നിൽ കണ്ടാണ് വെള്ളിയാഴ്ച പ്രാർഥനകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.