ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദ്​ അ​നു​സ്​​മ​ര​ണ യോ​ഗ​ത്തി​ൽ​നി​ന്ന്​

ആര്യാടന്‍ മുഹമ്മദിനെ അനുസ്മരിച്ചു

മസ്‌കത്ത്: കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുന്ന മതേതരത്വവും ബഹുസ്വരതയും ധാര്‍മികമൂല്യങ്ങളും പിന്തുടര്‍ന്ന നേതാവായിരുന്നു ആര്യാടന്‍ മുഹമ്മദെന്ന് ഒ.ഐ.സി.സി നേതാവ് സിദ്ദീഖ് ഹസ്സന്റെ നേതൃത്വത്തിൽ നടന്ന കൂട്ടായ്മ അനുസ്മരിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്, മന്ത്രി എന്നനിലയിലെല്ലാം ശോഭിക്കുന്ന സമയത്തും സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു അദ്ദേഹം. എന്നും പ്രവാസിസമൂഹത്തോടും ഒമാനിലെ കോണ്‍ഗ്രസ് അനുകൂല സംഘടനകളോടും സ്‌നേഹവും സഹകരണവും കാണിച്ച വ്യക്തിയായിരുന്നു ആര്യാടന്‍ മുഹമ്മദെന്നും യോഗം അനുസ്മരിച്ചു. യോഗം സീനിയര്‍ നേതാവ് ധര്‍മന്‍ പട്ടാമ്പി ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി മുന്‍ വൈസ് പ്രസിഡന്റ് ഹൈദ്രോസ് പതുവന അധ്യക്ഷത വഹിച്ചു. സ്ഥാപക വൈസ് പ്രസിഡന്റ് ദിബീഷ് ബേബി അനുസ്മരണ പ്രഭാഷണം നടത്തി. കെ.എം.സി.സി കേന്ദ്ര കമ്മിറ്റി സെക്രട്ടറി അഷ്‌റഫ് കിണവക്കല്‍, നസീര്‍ തിരുവത്ര, ഹംസ അത്തോളി, പ്രിട്ടു സാമുവേല്‍, സന്ദീപ് സദാനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അനീഷ് കടവില്‍ സ്വാഗതവും നൂറുദ്ദീന്‍ പയ്യന്നൂര്‍ നന്ദിയും പറഞ്ഞു. മനാഫ് തിരുനാവായ, സതീഷ് പട്ടുവം, നിധീഷ് മാണി, മോഹന്‍ കുമാര്‍, സജി ഏനാത്ത്, ഹരിലാല്‍ വൈക്കം, റാഫി ചക്കര തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

 മത്ര റീജനല്‍ കമ്മിറ്റി അനുശോചിച്ചു

മസ്കത്ത്: എല്ലാ പ്രശ്‌നങ്ങള്‍ക്കും ഒരു തീര്‍പ്പും പരിഹാരനിർദേശവും കിട്ടുമെന്ന ഉറപ്പോടെ ഏതൊരാൾക്കും ഏതു സമയവും സമീപിക്കാവുന്ന നേതാവായിരുന്നു ആര്യാടന്‍ മുഹമ്മദെന്ന് കെ.പി.സി.സി നിർവാഹക സമിതി അംഗവും കരുനാഗപ്പള്ളി നഗരസഭ പ്രഥമ ചെയര്‍മാനുമായിരുന്ന അന്‍സാര്‍ കരുനാഗപ്പള്ളി അഭിപ്രായപ്പെട്ടു.

ഒ.ഐ.സി.സി മത്ര റീജനല്‍ കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് മുഹമ്മദ് കുട്ടി ഇടക്കുന്നം അധ്യക്ഷത വഹിച്ചു. പൊതു ജീവിതത്തിലുടനീളം കര്‍ക്കശമായ നിലപാടുകളും കാഴ്ച്ചപ്പാടുകളും കാത്തുസൂക്ഷിച്ച, ജനങ്ങള്‍ക്കായി മനസ്സും ജീവിതവും തുറന്നിട്ട ഒരു മഹാവ്യക്തിയെയാണ് നഷ്ടമായിരിക്കുന്നതെന്ന് ഒ.ഐ.സി.സി, ഇന്‍കാസ് ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ള അനുസ്മരിച്ചു.

എല്ലാ അർഥത്തിലും തികഞ്ഞ മതേതരവാദിയും നിയമസഭ ചട്ടങ്ങളിലും നടപടിക്രമങ്ങളിലും എതിര്‍ കക്ഷികളില്‍പ്പെട്ടവര്‍പോലും സംശയനിവാരണത്തിന് സമീപിച്ചിരുന്ന നേതാവുമായിരുന്നു ആര്യാടനെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍.ഒ. ഉമ്മന്‍ പറഞ്ഞു.

ഒ.ഐ.സി.സി ദേശീയ വൈസ് പ്രസിഡന്റ് റെജി കെ. തോമസ്, നേതാക്കളായ റിസ്വിന്‍ ഹനീഫ്, സമീര്‍ ആനക്കയം, മറിയാമ്മ തോമസ്, ബീന ബാലകൃഷ്ണന്‍, തോമസ് മാത്യു, സിറാജ്, ആന്റണി കണ്ണൂര്‍, പ്രഭുരാജ് തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സജി ഇടുക്കി സ്വാഗതവും ട്രഷറര്‍ വൈ ജോണ്‍സണ്‍ നന്ദിയും പറഞ്ഞു.

Tags:    
News Summary - Aryadan Muhammad remembered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.