തൃ​ശൂ​ർ സ്വ​ദേ​ശി രാ​ധാ​കൃ​ഷ്​​ണ‍െൻറ സുഹാറിലെ വീ​ട്ടി​ൽ പൂ​ക്ക​ളമൊരുക്കുന്നു 

പൊന്നോണം പടിവാതിൽക്കൽ; ഒരുക്കങ്ങളുമായി പ്രവാസികൾ

സു​ഹാ​ർ: പൊ​ന്നോ​ണം പ​ടി​വാ​തി​ൽ​ക്ക​ലെ ത്തി​യ​തോ​ടെ പ്ര​വാ​സി​ക​ൾ ആ​വേ​ശ​ത്തി​ൽ. ​കു​ടും​ബ​മാ​യി താ​മ​സി​ക്കു​ന്ന​വ​ർ വീ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കി പൂ​ക്ക​ള​മൊ​രു​ക്കി പ​ടി​വാ​തി​ലി​ലെ​ത്തി​യ

ഓ​ണ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. ഓ​ണ​ത്തി‍െൻറ സ​ക​ല സ​ന്തോ​ഷ​ങ്ങ​ളു​മാ​യി കു​ട്ടി​ക​ളും മു​തി​ർ​​ന്ന​വ​രു​മെ​ല്ലാം ആ​ഹ്ലാ​ദ​ത്തി​ലാ​ണ്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ള്ള​തി​നാ​ൽ പ്ര​വാ​സി​ക​ളു​െ​ട ആ​ഘോ​ഷ​ങ്ങ​ൾ വീ​ടു​ക​ളി​ലാ​യി​രി​ക്കും.

കോ​വി​ഡ് മൂ​ലം ഓ​ണ​ത്തി​ന് നാ​ട്ടി​ൽ എ​ത്തു​ക​യെ​ന്ന പ​തി​വ്​ തെ​റ്റി​യ​വ​രാ​ണ​ധി​ക​വും. കു​ട്ടി​ക​ൾ ഓ​ൺ​ലൈ​ൻ പ​ഠ​ന​വു​മാ​യി വീ​ടി​ന​ക​ത്തു​ ത​ന്നെ​യാ​ണ്. അ​വ​ർ​ക്ക് ആ​കെ ഒ​രു സ​ന്തോ​ഷം വെ​ക്കേ​ഷ​ന് നാ​ട്ടി​ൽ എ​ത്താം എ​ന്ന​താ​യി​രു​ന്നു. തി​രി​ച്ചു​വ​രാ​ൻ യാ​ത്ര സൗ​ക​ര്യം ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ്​ യാ​ത്ര മു​ട​ങ്ങി​യ​ത്.

അ​തു​കൊ​ണ്ട് കു​ട്ടി​ക​ളി​ൽ ആ​വേ​ശം തീ​ർ​ത്ത്​ ഓ​ണം കെ​​ങ്കേ​മ​മാ​ക്കാ​നാ​ണ്​ പ​രി​പാ​ടി​യെ​ന്ന്​ സു​ഹാ​ർ ബീ​ച്ച് ബേ​ക്ക​റി ഇ​ൻ ചാ​ർ​ജാ​യ തൃ​ശൂ​ർ സ്വ​ദേ​ശി രാ​ധാ​കൃ​ഷ്ണ​ൻ പ​റ​യു​ന്നു. കു​ടും​ബ​വു​മാ​യി ഓ​ണം കൂ​ടാ​ൻ നാ​ട്ടി​ൽ പോ​യി വ​രാ​നു​ള്ള ​െച​ല​വ് ഇ​ത്ത​വ​ണ മി​ച്ച​മാ​ണ്. അ​തു​കൊ​ണ്ട് കു​റ​ച്ചു കാ​ശ് ചെ​ല​വി​ട്ട് ഓ​ണ ചി​ട്ട​വ​ട്ട​ങ്ങ​ൾ കൊ​ഴു​പ്പി​ക്കാ​നു​ള്ള പ​രി​പാ​ടി​യി​ലാ​ണ് ഞാ​നും കു​ടും​ബ​വു​മെ​ന്ന്​ തൃ​പ്പ​ണി​ത്തു​റ സ്വ​ദേ​ശി വീ​ണ​രാ​ജ് പ​റ​യു​ന്നു. ഹോ​ട്ട​ലു​ക​ളി​ലും വ​ലി​യ മാ​ളു​ക​ളി​ലും ഓ​ണ​സ​ദ്യ​ക്കു​ള്ള ബു​ക്കി​ങ് തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.

തു​ട​ക്ക​ത്തി​ൽ ത​ന്നെ ന​ല്ല പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നു ഹോ​ട്ട​ലു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു. ഓ​ണ വ​സ്​​ത്ര​ങ്ങ​ളും ഓ​ണ പ​ച്ച​ക്ക​റി​ക​ളും മ​ധു​ര​വി​ഭ​വ​ങ്ങ​ളും വി​പ​ണി​യി​ൽ സു​ല​ഭ​മാ​ണ്. സ​ദ്യ​ക്കു​ള്ള പ​ച്ച​ക്ക​റി​ക​ൾ​ക്ക് വി​ല കൂ​ടു​ത​ലാ​ണെ​ങ്കി​ലും പ​യ​റും വെ​ണ്ട​യും ചേ​മ്പും വെ​ള്ള​രി​യും മു​രി​ങ്ങ​യും പ​ച്ച​മാ​ങ്ങ​യും. ശ​ർ​ക്ക​ര​യും മാ​ർ​ക്ക​റ്റി​ൽ എ​ത്തി​ക്ക​ഴി​ഞ്ഞു.

ആ​റു​മാ​സ​ത്തോ​ളം നീ​ളു​ന്ന ഓ​ണാ​ഘോ​ഷ​ങ്ങ​ളാ​ണ് കോ​വി​ഡി​ന്​ മു​മ്പ്​ ഗ​ൾ​ഫി​ൽ അ​ര​ങ്ങേ​റി​യി​രു​ന്ന​ത്. സം​ഘ​ട​ന​ക​ളു​ടെ​യും കൂ​ട്ടാ​യ്മ​ക​ളു​ടെ​യും ഓ​ണ​സ​ദ്യ ഇ​തി​ൽ ഏ​റ്റ​വും മി​ക​ച്ച​താ​ണ്. നാ​ട്ടി​ൽ നി​ന്ന് പേ​രു​കേ​ട്ട പാ​ച​ക​ക്കാ​രെ കൊ​ണ്ടു​വ​ന്നു ര​ണ്ടാ​യി​ര​ത്തോ​ളം ആ​ളു​ക​ൾ​ക്ക് ഓ​ണ സ​ദ്യ ഉ​ണ്ടാ​ക്കി​യ​തി‍െൻറ ഓ​ർ​മ​യി​ലാ​ണ്​ കാ​ബൂ​റ​യി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ രാ​മ​ച​ന്ദ്ര​ൻ താ​നൂ​ർ. കോ​വി​ഡി‍െൻറ വ​ര​വോ​ടെ ക​ലാ-​സാം​സ്‌​കാ​രി​ക കൂ​ട്ടാ​യ്മ​ക​ൾ ഇ​ല്ലാ​താ​യി. പ്ര​വാ​സി കൂ​ട്ടാ​യ്​​മ​ക​ളു​ടെ ന​ല്ല കാ​ലം തി​രി​ച്ചു​വ​രാ​ൻ കാ​ത്തി​രി​ക്കാ​നെ ക​ഴി​യൂ​വെ​ന്ന്​ രാ​മ​ച​ന്ദ്ര​ൻ പ​റ​യു​ന്നു.

Tags:    
News Summary - At the golden gate; Expatriates with preparations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.