പൊന്നോണം പടിവാതിൽക്കൽ; ഒരുക്കങ്ങളുമായി പ്രവാസികൾ
text_fieldsസുഹാർ: പൊന്നോണം പടിവാതിൽക്കലെ ത്തിയതോടെ പ്രവാസികൾ ആവേശത്തിൽ. കുടുംബമായി താമസിക്കുന്നവർ വീടും പരിസരവും വൃത്തിയാക്കി പൂക്കളമൊരുക്കി പടിവാതിലിലെത്തിയ
ഓണത്തെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. ഓണത്തിെൻറ സകല സന്തോഷങ്ങളുമായി കുട്ടികളും മുതിർന്നവരുമെല്ലാം ആഹ്ലാദത്തിലാണ്. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ പ്രവാസികളുെട ആഘോഷങ്ങൾ വീടുകളിലായിരിക്കും.
കോവിഡ് മൂലം ഓണത്തിന് നാട്ടിൽ എത്തുകയെന്ന പതിവ് തെറ്റിയവരാണധികവും. കുട്ടികൾ ഓൺലൈൻ പഠനവുമായി വീടിനകത്തു തന്നെയാണ്. അവർക്ക് ആകെ ഒരു സന്തോഷം വെക്കേഷന് നാട്ടിൽ എത്താം എന്നതായിരുന്നു. തിരിച്ചുവരാൻ യാത്ര സൗകര്യം ഇല്ലാത്തതിനാലാണ് യാത്ര മുടങ്ങിയത്.
അതുകൊണ്ട് കുട്ടികളിൽ ആവേശം തീർത്ത് ഓണം കെങ്കേമമാക്കാനാണ് പരിപാടിയെന്ന് സുഹാർ ബീച്ച് ബേക്കറി ഇൻ ചാർജായ തൃശൂർ സ്വദേശി രാധാകൃഷ്ണൻ പറയുന്നു. കുടുംബവുമായി ഓണം കൂടാൻ നാട്ടിൽ പോയി വരാനുള്ള െചലവ് ഇത്തവണ മിച്ചമാണ്. അതുകൊണ്ട് കുറച്ചു കാശ് ചെലവിട്ട് ഓണ ചിട്ടവട്ടങ്ങൾ കൊഴുപ്പിക്കാനുള്ള പരിപാടിയിലാണ് ഞാനും കുടുംബവുമെന്ന് തൃപ്പണിത്തുറ സ്വദേശി വീണരാജ് പറയുന്നു. ഹോട്ടലുകളിലും വലിയ മാളുകളിലും ഓണസദ്യക്കുള്ള ബുക്കിങ് തുടങ്ങിക്കഴിഞ്ഞു.
തുടക്കത്തിൽ തന്നെ നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നു ഹോട്ടലുകളുമായി ബന്ധപ്പെട്ടവർ പറഞ്ഞു. ഓണ വസ്ത്രങ്ങളും ഓണ പച്ചക്കറികളും മധുരവിഭവങ്ങളും വിപണിയിൽ സുലഭമാണ്. സദ്യക്കുള്ള പച്ചക്കറികൾക്ക് വില കൂടുതലാണെങ്കിലും പയറും വെണ്ടയും ചേമ്പും വെള്ളരിയും മുരിങ്ങയും പച്ചമാങ്ങയും. ശർക്കരയും മാർക്കറ്റിൽ എത്തിക്കഴിഞ്ഞു.
ആറുമാസത്തോളം നീളുന്ന ഓണാഘോഷങ്ങളാണ് കോവിഡിന് മുമ്പ് ഗൾഫിൽ അരങ്ങേറിയിരുന്നത്. സംഘടനകളുടെയും കൂട്ടായ്മകളുടെയും ഓണസദ്യ ഇതിൽ ഏറ്റവും മികച്ചതാണ്. നാട്ടിൽ നിന്ന് പേരുകേട്ട പാചകക്കാരെ കൊണ്ടുവന്നു രണ്ടായിരത്തോളം ആളുകൾക്ക് ഓണ സദ്യ ഉണ്ടാക്കിയതിെൻറ ഓർമയിലാണ് കാബൂറയിലെ സാമൂഹിക പ്രവർത്തകനായ രാമചന്ദ്രൻ താനൂർ. കോവിഡിെൻറ വരവോടെ കലാ-സാംസ്കാരിക കൂട്ടായ്മകൾ ഇല്ലാതായി. പ്രവാസി കൂട്ടായ്മകളുടെ നല്ല കാലം തിരിച്ചുവരാൻ കാത്തിരിക്കാനെ കഴിയൂവെന്ന് രാമചന്ദ്രൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.