മോഷണശ്രമം നടന്ന കോ​ട്ട​യ​െത്ത അ​ഹ​മ്മ​ദ് ക​ബീ​റി​െൻറ വീട്ടിൽ പൊലീസ്​ തെളിവെടുപ്പിന്​ എത്തിയപ്പോൾ

വി​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങി​യ ദി​വ​സം​ത​ന്നെ പ്ര​വാ​സി​യു​ടെ വീ​ട്ടി​ൽ മോ​ഷ​ണ​ശ്ര​മം

മ​സ്​​ക​ത്ത്​: വി​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങി​യ ദി​വ​സം​ത​ന്നെ പ്ര​വാ​സി​യു​ടെ വീ​ട്ടി​ൽ മോ​ഷ​ണ​ശ്ര​മം. സലാലയിൽ ​പ്രവാസിയായ കോ​ട്ട​യം മു​ക്കൂ​ട്ടു​ത​റ കൊ​ല്ല​മു​ള​യി​ൽ പു​ത്തേ​ഴ​ത്ത് ക​ണ​മ​ല അ​ഹ​മ്മ​ദ് ക​ബീ​റി​െൻറ വീ​ട്ടി​ലാ​ണ് സം​ഭ​വം. ക​ബീ​ർ നാട്ടിൽ നിന്നും മ​ട​ങ്ങി​യ 18നാ​ണ്​ മോ​ഷ​ണം ഉ​ണ്ടാ​യ​ത്.

വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ൾ വീ​ട്ടി​ൽ​നി​ന്ന്​ മാ​റ്റി​യി​രു​ന്ന​തി​നാ​ൽ വ​ലി​യ ന​ഷ്​​ടം ഉ​ണ്ടാ​യി​ല്ല. വീ​ടി​െൻറ ക​ത​കു​ക​ൾ കു​ത്തി​പ്പൊ​ളി​ച്ച നി​ല​യി​ൽ ആ​യി​രു​ന്നു. ബ​ന്ധു​ക്ക​ളാ​ണ് സം​ഭ​വം അ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് വെ​ച്ചൂ​ച്ചി​റ പൊ​ലീ​സും ഡോ​ഗ് സ്‌​ക്വാ​ഡും വീ​ട്ടി​ൽ എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സ​മീ​പ​ത്തു​ള്ള സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളും പൊ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ക​ബീ​ർ വീ​ട്ടി​ൽ​നി​ന്നു പോ​യ​ത് അ​റി​യാ​വു​ന്ന ആ​രോ ആ​ണ് മോ​ഷ​ണ ശ്ര​മ​ത്തി​നു പി​ന്നി​ലെ​ന്ന് പൊ​ലീ​സ് സം​ശ​യി​ക്കു​ന്നു. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഇ​ല​ക്​​ട്രോ​ണി​ക്​ സാ​ധ​ന​ങ്ങ​ൾ ന​ഷ്​​ട​പ്പെ​ട്ടി​ട്ടി​ല്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.