മസ്കത്ത്: ബദ്ർ അൽ സമാ ആശുപത്രി ഗ്രൂപ് ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് കോർപറേറ്റുകൾക്കും കമ്പനികൾക്കും വേണ്ടി കോവിഡ് വാക്സിനേഷൻ ആരംഭിക്കുന്നു. ഒമാനിലെ മുഴുവൻ പൗരന്മാർക്കും താമസക്കാർക്കും ക്രമേണ കുത്തിെവപ്പ് നൽകുന്നതിനുള്ള ആരോഗ്യ വകുപ്പിെൻറ പദ്ധതിയുടെ ഭാഗമാണ് പദ്ധതി. ബദ്ർ വാക്സിൻ പ്രൊട്ടക്ഷൻ പദ്ധതിയുടെ ഭാഗമായാണ് കുത്തിവെപ്പിന് സൗകര്യമൊരുക്കുന്നത്.
രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യ സേവന സംരംഭമായ ബദ്ർ അൽ സമാ ലക്ഷക്കണക്കിന് കമ്പനി-കോർപറേറ്റ് ജീവനക്കാരുടെ കുത്തിവെപ്പിന് ആവശ്യമായ ഒരുക്കം പൂർത്തിയാക്കിയിട്ടുണ്ട്. കോവിഡ് വാക്സിനേഷന് സ്ഥാപനത്തെ പരിഗണിക്കുകയും വിശ്വാസത്തിലെടുക്കുകയും ചെയ്ത ആരോഗ്യ വകുപ്പിന് ബദ്ർ അൽ സമാ മാനേജിങ് ഡയറക്ടർമാരായ അബ്ദുൽ ലത്തീഫ്, ഡോ. പി.എ. മുഹമ്മദ് എന്നിവർ നന്ദിയും കടപ്പാടും അറിയിച്ചു. രാജ്യത്തിെൻറ വ്യത്യസ്ത ഭാഗങ്ങളിലായുള്ള 12 സെൻററുകളിലൂടെ എല്ലാ വാക്സിൻ ഉപയോക്താക്കളിലേക്കും പദ്ധതിയെത്തിക്കാൻ കഴിയുമെന്നും അവർ കൂടിച്ചേർത്തു.
കുത്തിവെപ്പിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും ആശുപത്രികളിലുണ്ടെന്ന് ഗ്രൂപ് സി.ഇ.ഒ പി.ടി. സമീർ പറഞ്ഞു. കമ്പനികളും കോർപറേറ്റുകളും ആവശ്യമായ വാക്സിൻ വിവരങ്ങൾ മ്രന്താലയത്തിന് ഓൺലൈൻ വഴി നൽകണമെന്നും ബദ്ർ അൽ സമായുടെ ഏതെങ്കിലും സെൻററർ തെരഞ്ഞെടുക്കണമെന്നും ചീഫ് മാർക്കറ്റിങ് ഓഫിസർ കെ.ഒ. ദേവസ്സി അറിയിച്ചു. കുത്തിവെപ്പെടുക്കാൻ നൂറിലേറെ കോർപറേറ്റുകളുമായും കമ്പനികളുമായും ധാരണപത്രം ഒപ്പുവെച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫൈസറിെൻറ ഒരു ഡോസിന് 20 റിയാലാണ് വില. മൂന്ന് റിയാൽ ആശുപത്രി െചലവായും ഈടാക്കും. ആരോഗ്യ വകുപ്പിെൻറ അനുവാദം ലഭിക്കുന്നതോടെ ഏതു സമയത്തും പദ്ധതി ആരംഭിക്കാൻ തങ്ങൾ തയാറാണെന്ന് ആശുപത്രി ചീഫ് ഓപറേറ്റിങ് ഓഫിസർ ജേക്കബ് ഉമ്മൻ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കും സഹായത്തിനും wecare@badralsamaahospitals.com എന്ന മെയിലിലോ 9393 2255 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.