മസ്കത്ത്: ഒമാനിലെ ആതുരസേവനരംഗത്തെ പ്രമുഖരായ ബദർ അൽസമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസ് 20ാം വാർഷികാഘോഷങ്ങളുടെ സമാപനം വ്യാഴാഴ്ച.വൈകീട്ട് ഖുറം സിറ്റി ആംഫി തിയറ്ററിൽ നടക്കുന്ന ചടങ്ങ് വാണിജ്യ, വ്യവസായ മന്ത്രി ഖായിസ് ബിൻ മുഹമ്മദ് ബിൻ മൂസ അൽ യൂസുഫ് ഉദ്ഘാടനം ചെയ്യും.ഒമാൻ മിനിസ്ട്രി ഓഫ് ഹെൽത്ത് ഡയറക്ടർ ജനറൽ ഡോ. മുഹന്ന ബിൻ നാസർ അൽ മുസലാഹി പ്രത്യേക അതിഥിയാവും. ഒമാൻ കസ്റ്റംസ്, അഡ്മിനിസ്ട്രേറ്റിവ് ആൻഡ് ഫിനാൻഷ്യൽ അഫയേഴ്സ് ഐ.ജി മേജർ ജനറൽ ഖലീഫ ബിൻ അലി അൽ സിയാബി, ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരംഗ്, 12ഓളം രാജ്യങ്ങളിലെ അംബാസഡർമാർ എന്നിവർ പങ്കെടുക്കും.
ജെ.സി.ഐ (യു.എസ്.എ) അംഗീകാരം ലഭിച്ച ബദ്ർ അൽസമ ഗ്രൂപ്പിന് കീഴിലെ രണ്ടു ആശുപത്രികൾക്കും എ.സി.എച്ച്.എസ്.ഐ (ആസ്ട്രേലിയ) അംഗീകാരം ലഭിച്ച നാല് ആശുപത്രിക്കൾക്കും സർട്ടിഫിക്കറ്റുകൾ കൈമാറും. ഒമാനിൽ ബദ്ർ അൽസമക്കു കീഴിൽ 20 വർഷം പൂർത്തിയാക്കിയ ഒമാനി ജീവനക്കാരെ ആദരിക്കും.സംവിധായകൻ നാദിർഷായുടെ നേതൃത്വത്തിൽ മൂന്നു മണിക്കൂർ നീളുന്ന മെഗാ ഇവന്റും നടക്കുമെന്ന് മാനേജ്മെന്റ് അംഗങ്ങളായ ഡോ. പി.എ. മുഹമ്മദ്, അബ്ദുൽ ലത്തീഫ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.