മസ്കത്ത്: ഷഹീൻ ചുഴലിക്കാറ്റ് നാശം വിതച്ച ബാത്തിന മേഖലയിലെ വിവിധ പ്രദേശങ്ങൾ പതിയെ പൂർവ സ്ഥിതിയിലേക്ക് മടങ്ങുന്നു. സാധാരണക്കാരുടെ ജീവിതം തിരിച്ചുകൊണ്ടുവരാനുള്ള ഉൗർജിത ശ്രമങ്ങളാണ് സർക്കാറിെൻറ വിവിധ വിങ്ങുകളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ നടക്കുന്നത്. വൈദ്യുതി പുനഃസ്ഥാപിക്കുന്നതിെൻറ ഭാഗമായി സന്നദ്ധസംഘങ്ങൾ 400ഒാളം വീടുകളിൽ പരിശോധന നടത്തിയതായി ദേശീയ ദുരന്തനിവാരണ സമിതി അറിയിച്ചു. ടെലി കമ്യൂണിക്കേഷൻ പ്രവർത്തനങ്ങൾ വേഗത്തിലാക്കി. ഇതിന് വടക്കൻ ബാത്തിനയിലേക്ക് റോയൽ ഒമാൻ എയർഫോഴ്സ് വൈദ്യുതി ജനറേറ്റർ എത്തിച്ചതായി അധികൃതർ അറിയിച്ചു. റോയൽ ഒമാൻ പൊലീസും സേവന പ്രവർത്തനങ്ങളിൽ സജീവമാണ്. റോയൽ ഒമാൻ പൊലീസിെൻറ പ്രത്യേക ടാസ്ക് ഫോഴ്സ് സംഘം സുവൈഖ്, ഖാബൂറ മേഖലകളിലാണ് പ്രവൃത്തികളിൽ ഏർപ്പെട്ടത്. നാഷനൽ സെർച് ആൻഡ് റെസ്ക്യൂ ടീമിെൻറ പ്രവർത്തനങ്ങളെ സഹായിക്കാനായി സിവിൽ ഡിഫൻസ് അതോറിറ്റി സുവൈക്കിൽ താൽക്കാലിക കേന്ദ്രവും ഒരുക്കി.
അതേസമയം, ഖദറ, ഖാബൂറ മേഖലകളിൽ താമസിക്കുന്ന മലയാളികളടക്കമുള്ളവർ ഏതാണ്ട് സ്വന്തം വീടുകളിലേക്ക് എത്തിയിട്ടുണ്ട്. 90 ശതമാനം വീടുകളിലും ശുചീകരണം പൂർത്തിയായി. എന്നാൽ, കയറി താമസിക്കണമെങ്കിൽ ഇനിയും സമയമെടുക്കുമെന്ന് നാട്ടുകാർ പറയുന്നു. പലരുടെയും പാത്രങ്ങളും വീട്ടുപകരണങ്ങളും ഒലിച്ചുപോകുകയോ വെള്ളം കയറി നശിക്കുകയോ ചെയ്തിട്ടുണ്ട്. വിവിധ സന്നദ്ധ സംഘടനകൾ രണ്ടാം ഘട്ട റിലീഫ് പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞിട്ടുണ്ട്. വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ തുടങ്ങിയവക്കായിരിക്കും ഇനി ശ്രദ്ധയെന്ന് സന്നദ്ധ സേവന രംഗത്തുള്ളവർ പറയുന്നു. ഇതു നൂറുകണക്കിന് മലയാളികൾക്ക് ആശ്വാസമാകും. നാശനഷ്ടങ്ങൾ വിലയിരുത്താൻ രൂപവത്കരിച്ച മന്ത്രിതല സമിതി വടക്കൻ ബാത്തിനയിലെ ഖാബൂറയിൽ തിങ്കളാഴ്ച സന്ദർശനം നടത്തി. ധനകാര്യ മന്ത്രിയും സമിതി തലവനുമായ സുൽത്താൻ ബിൻ സലിം അൽ ഹബ്സിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തിയത്. നിരവധി ഗ്രാമങ്ങളിലൂടെയും ഉൾപ്രദേശങ്ങളിലൂടെയും സഞ്ചരിച്ച സംഘം നാശനഷ്ടം നേരിട്ട ആളുകളുമായി കൂടിക്കാഴ്ചയും നടത്തി. നാഷനൽ സെർച് ആൻഡ് റെസ്ക്യൂ ടീമിെൻറ കേന്ദ്രത്തിലെത്തിയ സംഘം പ്രവർത്തനങ്ങൾ ചോദിച്ചറിഞ്ഞു.
തകർന്ന റോഡുകളുടെ പുനരുദ്ധാരണം വാദി അൽ ഹവാസ്ന പ്രദേശങ്ങളിൽ അടുത്തയാഴ്ച ആരംഭിക്കുമെന്ന് ഒമാൻ വാർത്ത ഏജൻസിയോട് ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രി എൻജി. ഹമൗദ് അൽ മാവലി പറഞ്ഞു. വ്യത്യസ്ത വികസന പദ്ധതികൾ പ്രദേശത്ത് നടപ്പാേകണ്ടതുെണ്ടന്ന് സന്ദർശനത്തിൽ കമ്മിറ്റിക്ക് മനസ്സിലായതായി സാമൂഹിക വികസന മന്ത്രി ഡോ. ലൈല അഹമ്മദ് അൽ നജ്ജർ പറഞ്ഞു. ഇതിനായി ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായി ഏകോപിപ്പിച്ച് സംയുക്ത പദ്ധതികൾ തയാറാക്കും. ജീവിതം സാധാരണ നിലയിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനുള്ള പദ്ധതികൾ കമ്മിറ്റി പഠിക്കുകയാണ്. കേടുപാടുകൾ സംഭവിച്ച വീടുകളിലേക്ക് മടങ്ങാൻ ബുദ്ധിമുട്ടുള്ളവർക്ക് അപ്പാർട്മെൻറുകൾ പാട്ടത്തിന് നൽകുന്നത് ആലോചിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.