മനാമ: അടുത്ത വർഷം ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിന്റെ ഇരുപതാം വാർഷികമായതിനാൽ ഗ്രാൻഡ്പ്രീ മത്സരങ്ങൾ കാണാൻ നിരക്കിളവ് പ്രഖ്യാപിച്ചു. 30 ശതമാനം ഇളവിൽ ഫോർമുല വൺ ആരാധകർക്ക് അടുത്തവർഷത്തെ മത്സരത്തിനുള്ള ടിക്കറ്റുകൾ സ്വന്തമാക്കാം. എന്നാൽ, ഈ ഓഫർ പരിമിതകാലത്തേക്കു മാത്രമേ ഉണ്ടാകൂവെന്ന് ബി.ഐ.സി അറിയിച്ചു.
20ാം വാർഷികത്തോടനുബന്ധിച്ച് വലിയ ആഘോഷത്തോടെ മത്സരങ്ങൾ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ വർഷം ടിക്കറ്റുകൾ പൂർണമായി വിറ്റുതീർന്നിരുന്നു. അടുത്തവർഷം ആരാധകരുടെ വൻ പ്രവാഹമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. അതു കണക്കിലെടുത്താണ് ആരാധകർക്ക് പ്രത്യേക ഇളവ് നൽകുന്നത്. Bahraingp.com-ലൂടെ ഓൺലൈനായോ 1745 0000 എന്ന നമ്പറിൽ വിളിച്ചോ ടിക്കറ്റുകൾ ലഭ്യമാക്കാം. അടുത്തവർഷത്തേക്കുള്ള ഹോട്ടൽ ബുക്കിങ്ങുകളും ഇപ്പോൾ നടത്താം. ബുക്കിങ്ങിനായി ഉപഭോക്താക്കൾ corporate@bic.com.bh എന്ന വിലാസത്തിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.