സുഹാർ: പ്രമുഖ പണമിടപാട് സ്ഥാപനമായ വാസൽ എക്സ്ചേഞ്ചിന്റെ നേതൃത്വത്തിൽ സുഹാർ ലുലു ഹൈപ്പർ മാർക്കറ്റിൽ നടത്തിയ ബിരിയാണി ഫെസ്റ്റ് ജനപങ്കാളിത്തം കൊണ്ടും പാചക പ്രേമികളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി. ലുലു ഹാളിൽ നടന്ന പരിപാടി വാസൽ എക്സ്ച്ചേഞ്ച് ജനറൽ മാനേജർ സജി സി.തോമസ് ഉദ്ഘാടനം ചെയ്തു. നിരവധി അപേക്ഷകരിൽനിന്ന് അവസാന ഘട്ടത്തിലെത്തിയ 15 പേർ പ്രദർശിപ്പിച്ച രുചികളിൽ ഒന്നാം സമ്മാനം ഡയാന ജോബിൻ പരിചയപ്പെടുത്തിയ ഞണ്ട് സോയ ബിരിയാണി നേടി. രണ്ടാം സമ്മാനം ഹൈദരാബാദി ചിക്കൻ ദം ബിരിയാണിയുമായി എത്തിയ അശ്വതി അജിരാജ് കരസ്ഥമാക്കി. മൂന്നാം സ്ഥാനം നസ്രിൻ റിൻഷാദിന്റെ സ്മോക്കി ബട്ടർ ചിക്കൻ ബിരിയാണി നേടി. പ്രമുഖ ഷെഫ് ബേസിൽ, ഹരീഷ് കൂടാതെ ഫുഡ് ബ്ലോഗർ ശാമില എന്നിവരായിരുന്നു വിധികർത്താക്കൾ. സുഹാറിലെ ഡോൺ ബോസ്കോ ഗായക ടീം നയിച്ച ഗാനമേളയും അരങ്ങേറി. ജോളി ജയിംസ്, സന്തോഷ് സോപാനം, ശിവൻ അബാട്ട്, നിഖിൽ ജേക്കബ്, എന്നിവർ പങ്കെടുത്തു. ദിയ.ആർ നായർ കവിതാലാപനം നടത്തി. ആരവി മഹേഷിന്റെ ഡാൻസും നടന്നു. ഒമാനിലെ പ്രമുഖ മജീഷ്യൻ വകീൽ ഖാന്റെ മകൻ ബദർഖാൻ, മകൾ നഫീസ കാത്തൂൺ എന്നിവർ അവതരിപ്പിച്ച ജാലവിദ്യ കാണികളിൽ ആവേശം വിതറി.
തുടർന്ന് നടന്ന പരിപാടിയിൽ വാസൽ എക്സ്ചേഞ്ച് പ്രതിനിധികളായ ജസീൽ കൊവക്കേൽ (ഫോറെക്സ് ഡീലർ), എ.ജി.വിമൽ, മുഹമ്മദ് നിയാസ്, ലിജോ വർഗീസ്, ഫവാസ്, സിൽജിത്ത്, സന്ദീപ് എന്നിവർ പങ്കെടുത്തു. ബിരിയാണി ഫെസ്റ്റിന്റെ സുഹാർ കോഓഡിനേറ്റർമാരായ ടീം എള്ളുണ്ട പ്രതിനിധികൾ സിറാജ് കാക്കൂർ, മുഹമ്മദ് സഫീർ, പ്രണവ് കാക്കന്നൂർ, ലിജിത് കാവാലം, സാദിക്ക് സക്കു എന്നിവരും സംബന്ധിച്ചു. വാസൽ എക്സ്ചേഞ്ച് ജനറൽ മാനേജർ സജി സി തോമസ്, ലുലു ഹൈപ്പർ മാർക്കറ്റ് ഡെപ്യുട്ടി ജനറൽ മാനേജർ റാഷിദ്, ഫുഡ് സെക്ഷൻ ഇൻചാർജ് ജെറിൻചക്കാലക്കൽ, ഫുഡ് ബ്ലോഗർ ഷാമിസ് ഓൺ ശാമില എന്നിവർ സമ്മാനദാനം നിർവഹിച്ചു. പ്രോഗ്രാം ഓർഗനൈസർ ഷൈജു മേടയിൽ ബിരിയാണി ഫെസ്റ്റിൽ വിജയിച്ചവരെയും മറ്റു കലാകാരന്മാരെയും അഭിനന്ദിച്ചു . പ്രോഗ്രാം കോഓഡിനേറ്ററും അവതാരകരുമായ ഗീതു രാജേഷ്, അൻഷാന ഖാൻ എന്നിവർ പരിപാടി നിയന്ത്രിച്ചു. നദ്ന ഷെറിൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.