ബൗ​ഷ​ർ ക​പ്പി​ൽ ജേ​താ​ക്ക​ളാ​യ ഡൈ​നാ​മോ​സ് എ​ഫ്.​സി

ബൗ​ഷ​ർ ക​പ്പ്: ഡൈ​നാ​മോ​സ് എ​ഫ്.​സി ജേ​താ​ക്ക​ൾ

മ​സ്ക​ത്ത്​: ഒ​മാ​നി​ലെ ജ​ന​പ്രി​യ സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ ഒ​ന്നാ​യ ബൗ​ഷ​ർ ക​പ്പി​ന്‍റെ അ​ഞ്ചാ​മ​ത് പ​തി​പ്പി​ൽ ഡൈ​നാ​മോ​സ് എ​ഫ്.​സി ജേ​താ​ക്ക​ളാ​യി. ജി.​എ​ഫ്.​സി ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ക​ലാ​ശ​ക്ക​ളി​യി​ൽ ബൗ​ഷ​ർ എ​ഫ്.​സി​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഒ​മാ​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 16 ടീ​മു​ക​ൾ ആ​യി​രു​ന്നു മാ​റ്റു​ര​ച്ച​ത്. ല​യ​ൺ​സ് മ​സ്ക​ത്ത് എ​ഫ്.​സി മൂ​ന്നാം സ്ഥാ​ന​വും യു​നൈ​റ്റ​ഡ് കേ​ര​ള എ​ഫ്.​സി ഫെ​യ​ർ പ്ലേ ​അ​വാ​ർ​ഡും നേ​ടി.

ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ താ​രം സി.​കെ. വി​നീ​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​ക കേ​ര​ള സ​ഭ അം​ഗ​ങ്ങ​ളാ​യ വി​ൽ​സ​ൺ ജോ​ർ​ജ്, ഷാ​ജി സെ​ബാ​സ്റ്റ്യ​ൻ, മ​ല​യാ​ളം മി​ഷ​ൻ ഒ​മാ​ൻ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ്​ സു​നി​ൽ കു​മാ​ർ, സെ​ക്ര​ട്ട​റി അ​നു ച​ന്ദ്ര​ൻ, കേ​ര​ള വി​ങ് ക​ൺ​വീ​ന​ർ സ​ന്തോ​ഷ് കു​മാ​ർ, കോ ​ക​ൺ​വീ​ന​ർ കെ.​വി. വി​ജ​യ​ൻ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ സു​ധി, റി​യാ​സ്, മൊ​യ്തു തു​ട​ങ്ങി​യ​വ​ർ ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു. ടൂ​ർ​ണ​മെ​ന്‍റി​നോ​ട് അ​നു​ബ​ന്ധി​ച്ച് വി​വി​ധ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ പ​ങ്കെ​ടു​ത്ത പ്ര​ദ​ർ​ശ​ന മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു. ബൗ​ഷ​ർ എ​ഫ്.​സി​യു​ടെ സ​ൽ​മാ​നാ​ണ്​ ടോ​പ് സ്കോ​റ​ർ. ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​ൻ ആ​യി ഡൈ​നോ​മോ​സ് എ​ഫ്.​സി​യു​ടെ ന​ദീം, മി​ക​ച്ച​ഗോ​ൾ കീ​പ്പ​ർ -അ​ഖി​ൽ (ബൗ​ഷ​ർ എ​ഫ്.​സി), മി​ക​ച്ച ഡി​ഫ​ൻ​സ് താ​രം - ജി​ജാ​സ് (ബൗ​ഷ​ർ എ​ഫ്.​സി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ഫൈ​ന​ലി​ലെ മാ​ൻ ഓ​ഫ് ദി ​മാ​ച്ചി​ന്​ റി​നി​ൽ (ഡൈ​നാ​മോ​സ് എ​ഫ്.​സി) അ​ർ​ഹ​നാ​യി. വി​മ​ൽ ആ​ണ് ക​ലാ​ശ​ക്ക​ളി​യി​ലെ മി​ക​ച്ച ഗോ​ൾ കീ​പ്പ​ർ. ടൂ​ർ​ണ​മെ​ന്‍റി​ൽ സ​ഹ​ക​രി​ച്ച എ​ല്ലാ ടീ​മു​ക​ൾ​ക്കും സ്പോ​ൺ​സ​ർ​മാ​ർ​ക്കും സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ബി​ജോ​യ് പാ​റാ​ട്ട് , വി​ജ​യ​ൻ ക​രു​മാ​ണ്ടി എ​ന്നി​വ​ർ ന​ന്ദി അ​റി​യി​ച്ചു.

Tags:    
News Summary - Bousher-Cup-Dynamos-FC-Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.