ന​ഗ​ര​ങ്ങ​ളെ കൂ​ട്ടി​യി​ണ​ക്കി ബ​സ്​ സ​ർ​വി​സ്​;  മ​സ്​​ക​ത്തി​ൽ ലൈ​റ്റ്​ റെ​യി​ലും പ​രി​ഗ​ണ​ന​യി​ൽ

മ​സ്​​ക​ത്ത്​: രാ​ജ്യ​ത്തെ പൊ​തു​ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ 2025 വ​രെ ന​ട​പ്പാ​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന പ​ദ്ധ​തി​ക​ൾ ഗ​താ​ഗ​ത-​വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ്​ അ​ൽ ഫു​തൈ​സി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഖ്യാ​പി​ച്ചു. രാ​ജ്യ​ത്തെ എ​ല്ലാ ന​ഗ​ര​ങ്ങ​ളെ​യും പ്ര​ദേ​ശ​ങ്ങ​ളെ​യും ബ​സ്​ ഗ​താ​ഗ​ത ശൃം​ഖ​ല​യു​ടെ ഭാ​ഗ​മാ​ക്കു​ന്ന​തി​നൊ​പ്പം മ​സ്​​ക​ത്തി​ൽ ലൈ​റ്റ്​ റെ​യി​ൽ ശൃം​ഖ​ല​യും സീ ​ടാ​ക്​​സി സ​ർ​വി​സു​മ​ട​ക്കം വി​ഭാ​വ​ന ചെ​യ്യു​ന്ന​താ​ണ്​ ക​ർ​മ​പ​ദ്ധ​തി. 

കാ​റു​ക​ൾ​ക്ക്​ പ​ക​രം പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കാ​ൻ പ്രേ​രി​പ്പി​ക്കും വി​ധം വി​പു​ല​മാ​യ ശൃം​ഖ​ല വ​ള​ർ​ത്തി​യെ​ടു​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. കാ​റു​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്ന​തോ​ടെ കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​നം കു​റ​യും. ഇ​ത്​ അ​ന്ത​രീ​ക്ഷ​ത്തി​ന്​ ഗു​ണ​പ്ര​ദ​മാ​ണ്. ശ​ബ്​​ദ​മ​ലി​നീ​ക​ര​ണ​ത്തി​ലു​ണ്ടാ​കു​ന്ന കു​റ​വും പ​രി​സ്​​ഥി​തി​ക്ക്​ ഗു​ണ​പ്ര​ദ​മാ​യി ത​ന്നെ ഭ​വി​ക്കും. കു​റ​ച്ച്​ സ്​​ഥ​ലം മാ​ത്രം മ​തി​യെ​ന്ന​തും പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​​​െൻറ നേ​ട്ട​മാ​ണെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു. വി​ദ​ഗ്​​ധ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ത​യാ​റാ​ക്കി​യ ക​ർ​മ​പ​ദ്ധ​തി കൂ​ടു​ത​ൽ ച​ർ​ച്ച​ക​ൾ​ക്ക്​ മ​ന്ത്രി​സ​ഭാ കൗ​ൺ​സി​ലി​ന്​ മു​ന്നി​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഗ​താ​ഗ​ത കു​രു​ക്കും തി​ര​ക്കും ഒ​ഴി​വാ​ക്കാ​ൻ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന അ​വ​ബോ​ധ​ത്തി​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ്​ പ്ര​ധാ​ന​മാ​യും പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. മ​സ്​​ക​ത്തി​ന്​ പു​റ​മെ മ​റ്റു​ ന​ഗ​ര​ങ്ങ​ളി​ലും പ​ദ്ധ​തി ന​ട​പ്പാ​ക്കും. ബ​സ്​ സ​ർ​വി​സു​ക​ൾ​ക്ക്​ പു​റ​മെ ടാ​ക്​​സി ശൃം​ഖ​ല നി​യ​മ​പ്ര​കാ​രം ക്ര​മ​പ്പെ​ടു​ത്തു​ന്ന​തും ബ​സ്​ സ്​​റ്റോ​പ്പു​ക​ൾ അ​ട​ക്കം അ​ടി​സ്​​ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​ണ്​ ആ​ദ്യ ഘ​ട്ട​ങ്ങ​ളി​ലെ അ​ജ​ണ്ട. 

മൂ​ന്നാം ഘ​ട്ട​ത്തി​ൽ മ​സ്​​ക​ത്തി​ൽ ലൈ​റ്റ്​ റെ​യി​ൽ ശൃം​ഖ​ല​യും സീ ​ടാ​ക്​​സി സം​വി​ധാ​ന​വും യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​ത്​ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ബ​സ്​ സ​ർ​വി​സ്​ മേ​ഖ​ല​യി​ൽ വ​ലി​യ നി​ക്ഷേ​പ​ത്തി​ന്​ ത​ന്നെ​യാ​ണ്​ സ​ർ​ക്കാ​ർ തു​ട​ക്ക​മി​ടു​ന്ന​തെ​ന്ന്​ പ​റ​ഞ്ഞ മ​ന്ത്രി പൊ​തു​ഗ​താ​ഗ​ത മേ​ഖ​ല​യു​ടെ നി​യ​ന്ത്ര​ണം ല​ക്ഷ്യ​മി​ട്ട്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി രൂ​പ​വ​ത്​​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രു​ക​യാ​ണെ​ന്നും പ​റ​ഞ്ഞു. ഗ​താ​ഗ​ത സം​വി​ധാ​ന​ത്തെ നി​രീ​ക്ഷി​ക്കു​ന്ന​തി​ന്​ കാ​ര്യ​ക്ഷ​മ​മാ​യ പ്ര​വ​ർ​ത്ത​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ളും നി​യ​മ​നി​ർ​മാ​ണ​വും ന​ട​ത്തും.

പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ സ്​​ഥാ​പ​ന​ങ്ങ​ളു​മാ​യി ചേ​ർ​ന്ന്​ വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കാ​നും അ​തോ​റി​റ്റി​ക്ക്​ അ​നു​വാ​ദ​മു​ണ്ടാ​കു​മെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു. 2018 വ​രെ​യു​ള്ള ആ​ദ്യ ഘ​ട്ട​ത്തി​ൽ 177 പു​തി​യ ബ​സു​ക​ൾ വാ​ങ്ങു​മെ​ന്ന്​ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ച മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി സാ​ലിം ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ നു​െ​എ​മി പ​റ​ഞ്ഞു. മ​സ്​​ക​ത്ത്​ ന​ഗ​ര​ത്തി​ൽ 12 പു​തി​യ റൂ​ട്ടു​ക​ളി​ൽ സ​ർ​വി​സ്​ തു​ട​ങ്ങും. നാ​ല്​ ഇ​ൻ​റ​ർ​സി​റ്റി സ​ർ​വി​സു​ക​ളും സൊ​ഹാ​ർ, സ​ലാ​ല ന​ഗ​ര​ങ്ങ​ളി​ലെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക്​ അ​ഞ്ച്​ സ​ർ​വി​സു​ക​ളും തു​ട​ങ്ങും. എ​യ​ർ ക​ണ്ടീ​ഷ​ൻ​ഡ്​ ബ​സ്​ സ്​​റ്റോ​പ്പു​ക​ളു​ടെ നി​ർ​മാ​ണം, സാ​േ​ങ്ക​തി​ക സം​വി​ധാ​ന​ങ്ങ​ൾ വി​ക​സി​പ്പി​ച്ചെ​ടു​ക്ക​ൽ തു​ട​ങ്ങി​യ​വ​യും ഇൗ ​ഘ​ട്ട​ത്തി​ൽ അ​ജ​ണ്ട​യി​ലു​ണ്ട്. റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​ക്ക്​ ഒ​പ്പം ലൈ​റ്റ്​ റെ​യി​ൽ ട്രെ​യി​ൻ ശൃം​ഖ​ല ന​ട​പ്പാ​ക്കു​ന്ന​തി​​​െൻറ സാ​ധ്യ​ത സം​ബ​ന്ധി​ച്ച്​ പ​ഠ​നം ന​ട​ത്താ​നു​ള്ള ക​മ്മി​റ്റി​യും ഇൗ ​ഘ​ട്ട​ത്തി​ൽ രൂ​പ​വ​ത്​​ക​രി​ക്കു​മെ​ന്ന്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. 2019 മു​ത​ൽ 2025 വ​രെ നീ​ളു​ന്ന കാ​ല​ത്തി​ലാ​യി​രി​ക്കും ര​ണ്ടാം ഘ​ട്ടം ന​ട​പ്പാ​ക്കു​ക. 173 ബ​സു​ക​ൾ ഇൗ ​സ​മ​യം വാ​ങ്ങും.

മ​സ്​​ക​ത്ത്​ ന​ഗ​ര​ത്തി​ൽ മൂ​ന്ന്​ പു​തി​യ റൂ​ട്ടു​ക​ളി​ൽ സ​ർ​വി​സ്​ ആ​രം​ഭി​ക്കും. നാ​ല്​ ഇ​ൻ​റ​ർ​സി​റ്റി സ​ർ​വി​സു​ക​ളും നി​സ്​​വ, ഖ​സ​ബ്, ദു​കം, സൂ​ർ, ഇ​ബ്രി, അ​ൽ ബു​റൈ​മി തു​ട​ങ്ങി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളു​ടെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക്​ 11 സ​ർ​വി​സു​ക​ളും ഇൗ ​കാ​ല​ത്ത്​ തു​ട​ങ്ങും. സു​ഗ​മ​മാ​യ ഗ​താ​ഗ​തം ഉ​റ​പ്പാ​ക്കാ​ൻ ​േറാ​ഡു​ക​ളി​ൽ ബ​സു​ക​ൾ​ക്ക്​ മാ​ത്രം പ്ര​ത്യേ​ക ലൈ​ൻ യാ​ഥാ​ർ​ഥ്യ​മാ​ക്കും. ഇ​തോ​ടൊ​പ്പം എ​മ​ർ​ജ​ൻ​സി ലൈ​നും ഉ​ണ്ടാ​കും. ബ​സ്​ സ്​​റ്റേ​ഷ​നു​ക​ൾ വ​ർ​ധി​പ്പി​ക്കും. കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക്​ റോ​ഡ്​ മു​റി​ച്ചു​ക​ട​ക്കാ​ൻ കൂ​ടു​ത​ൽ സ്​​ഥ​ല​ങ്ങ​ളി​ൽ സം​വി​ധാ​ന​മു​ണ്ടാ​കും. ‘പാ​ർ​ക്ക്​ ആ​ൻ​ഡ്​ റൈ​ഡ്​’ സം​വി​ധാ​നം കൂ​ടു​ത​ലാ​യി ഇൗ ​ഘ​ട്ട​ത്തി​ൽ ആ​രം​ഭി​ക്കും. സ്വ​ന്തം വാ​ഹ​നം പാ​ർ​ക്ക്​ ചെ​യ്​​ത ശേ​ഷം ബ​സ്​ സ​ർ​വി​സു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ഇ​ത്​ ജ​ന​ങ്ങ​ൾ​ക്ക്​ പ്രേ​ര​ണ​യാ​കു​മെ​ന്ന്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. 2025ന്​ ​ശേ​ഷ​മു​ള്ള ഏ​ഴു വ​ർ​ഷ കാ​ല​യ​ള​വി​ലാ​യി​രി​ക്കും മൂ​ന്നാം​ഘ​ട്ടം പ​രി​ഗ​ണി​ക്കു​ക. 

ആ​ദ്യ​ഘ​ട്ട​ങ്ങ​ളി​ലാ​യി ഡ്രൈ​വ​ർ​മാ​രും എ​ൻ​ജി​നീ​യ​ർ​മാ​രു​മ​ട​ക്കം 1530 നേ​രി​ട്ടു​ള്ള തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്ക​പ്പെ​ടും. അ​ടി​സ്​​ഥാ​ന സൗ​ക​ര്യ വി​ക​സ​നം, ച​ര​ക്കു​ഗ​താ​ഗ​തം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​യി 5354 തൊ​ഴി​ല​വ​സ​ര​ങ്ങ​ളും സൃ​ഷ്​​ടി​ക്ക​പ്പെ​ടു​മെ​ന്ന്​ അ​ൽ നു​െ​എ​മി പ​റ​ഞ്ഞു. മു​വാ​സ​ലാ​ത്ത്​ സി.​ഇ.​ഒ അ​ഹ​മ്മ​ദ്​ അ​ൽ ബ​ലൂ​ഷി​യ​ട​ക്ക​മു​ള്ള​വ​രും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ച്ചു. 
 

Tags:    
News Summary - bus service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.