മസ്കത്ത്: കോവിഡ് വ്യാപനത്തെ തുടർന്ന് ഒമാൻ സർക്കാർ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറൻറീൻ നിർബന്ധമാക്കിയ സാഹചര്യത്തിൽ വാദി കബീറിലെ ഹോട്ടൽ ഗോൾഡൻ ഒയാസിസ് മികച്ച ക്വാറൻറീൻ പാക്കേജ് അവതരിപ്പിച്ചു.
നാലുനേരം തനി കേരളവിഭവങ്ങൾ അടങ്ങിയ ഭക്ഷണത്തോടെയുള്ള ഏഴുദിവസത്തെ പാക്കേജ് ആണ് അവതരിപ്പിച്ചിരിക്കുന്നത്. പോക്കറ്റിന് താങ്ങാൻ കഴിയാവുന്ന നിരക്കുകളാണ് ഉള്ളതെന്ന് മാനേജിങ് ഡയറക്ടർ അശ്വിൻ ഉദയ് പറഞ്ഞു.
യാത്രികർക്ക് ഒരു ആശങ്കയും ആവശ്യമില്ലാതെ എല്ലാവിധ അത്യാധുനിക സൗകര്യങ്ങളോടെയുമുള്ള ആധുനിക താമസ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ, മെഡിക്കൽ െചക്കപ്പിനുള്ള സഹായങ്ങളും ഹോട്ടൽ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 97717529, 90919136.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.