മസ്കത്ത്: മസ്കത്തിലെ വ്യാപാര സ്ഥാപനങ്ങൾക്ക് ഉപഭോക്താക്കൾക്ക് അധിക സേവനങ്ങൾ നൽകാൻ അനുമതിയില്ലെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു. ഇങ്ങനെ സേവനങ്ങൾ നൽകണമെന്നുള്ളവർ ആദ്യം നഗരസഭയിൽ നിന്ന് അനുമതിയെടുക്കണം. അനുമതിയില്ലാതെ പുതിയ സൗകര്യങ്ങൾ സ്ഥാപനങ്ങളോട് കൂട്ടിച്ചേർക്കുകയും ചെയ്യരുതെന്നും നഗരസഭ പ്രസ്താവനയിൽ അറിയിച്ചു.
ബിസിനസ് സ്ഥാപനങ്ങൾ കോവിഡ് ആരോഗ്യ സുരക്ഷ നടപടിക്രമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതിെൻറ ഭാഗമായാണ് നഗരസഭയുടെ ഇൗ അറിയിപ്പ്. നഗരസഭ നിശ്ചയിച്ചിട്ടുള്ള സുരക്ഷ നടപടികൾ പാലിക്കുന്നുണ്ടെന്ന് സ്ഥാപനങ്ങൾ ഉറപ്പാക്കണം. ജീവനക്കാർക്കുള്ള താമസ സ്ഥലങ്ങളിലും സുരക്ഷ പാലിക്കണം.
ഷേവിങ് അല്ലാതെയുള്ള സേവനങ്ങൾ നൽകുന്ന ബാർബർഷോപ്പുകളിൽ പ്രത്യേക ആരോഗ്യമാർഗ നിർദേശങ്ങൾ നിലവിലുണ്ട്. സ്ത്രീകളുടെ ബ്യൂട്ടി പാർലറുകൾക്കും ഹെയർ ഡ്രസ്സിങ് സ്ഥാപനങ്ങൾക്കും ഇൗ നിർദേശങ്ങൾ ബാധകമാണ്. ഹെൽത്ത് ക്ലബുകൾ, ഫിറ്റ്നസ് സെൻററുകൾ എന്നിവിടങ്ങളിൽ ഒരുക്കേണ്ട സൗകര്യങ്ങൾ സംബന്ധിച്ചും നിർദേശങ്ങൾ നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.