സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ എ​ൻ​ജി​നി​യ​ർ നാ​യി​ഫ്​ ബി​ൻ അ​ലി അ​ൽ അ​ബ്രി​യും സം​ഘ​വും മ​സ്ക​ത്ത്​ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ എ​ത്തി​യ​​പ്പോ​ൾ

മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം സി.എ.എ ചെയർമാൻ സന്ദർശിച്ചു

മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) ചെയർമാൻ എൻജിനീയർ നായിഫ് ബിൻ അലി അൽ അബ്രിയും സാങ്കേതിക സംഘവും സന്ദർശിച്ചു. തെക്കൻ റൺവേയുടെയും ഹാംഗർ ബിൽഡിങ്ങിന്റെയും പുനരുദ്ധാരണം ഉൾപ്പെടെയുള്ള പദ്ധതികളുടെ പുരോഗതി വിലയിരുത്താനെത്തിയതായിരുന്നു അദ്ദേഹം.

വിമാനത്താവളത്തിന്റെ തെക്കൻ റൺവേയും എയർ കോറിഡോറുകളും പുനരുദ്ധരിക്കുന്നതിനുള്ള പദ്ധതിക്ക് കഴിഞ്ഞ വർഷം ഒക്ടോബറിൽ ഗൾഫർ എൻജിനീയറിങ് കോൺട്രാക്റ്റിങ് കമ്പനിക്ക് കരാർ നൽകിയിരന്നു. പദ്ധതി 16 മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ട്. മസ്‌കത്ത് ഇന്റർനാഷനൽ എയർപോർട്ടിലെ പുതിയ നോർത്തേൺ റൺവേ 2014 ഡിസംബറിലാണ് ഔദ്യോഗികമായി തുറന്നത്. ഒമാൻ എയറിന്റെ എ330 വിമാനമാണ് പുതിയ റൺവേയിൽ ആദ്യമായി ഇറങ്ങിയത്.

Tags:    
News Summary - CAA Chairman visited Muscat International Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:51 GMT