മസ്കത്ത്: രണ്ട് ദിവസങ്ങളിലായി ഇന്ത്യൻ സ്കൂൾ നിസ്‌വയിൽ നടന്ന ഒമാൻ ഇന്ത്യൻ സ്കൂൾ സി.ബി.എസ്.ഇ ഖോഖോ മത്സരം സമാപിച്ചു. സമാപന ദിനത്തിൽ നടന്ന അണ്ടർ 19 പെൺകുട്ടികളുടെ മത്സരത്തിൽ ഇന്ത്യൻ സ്കൂൾ നിസ്‌വ ഒന്നാംസ്ഥാനവും ഇന്ത്യൻ സ്കൂൾ സൂർ രണ്ടാം സ്ഥാനവും നേടി. മൂന്നാം സ്ഥാനം ഇന്ത്യൻ സ്കൂൾ മുളദ്ദയും ഇന്ത്യൻ സ്കൂൾ അൽ മബേലയും കരസ്ഥമാക്കി. ഇന്ത്യൻ സ്കൂൾ നിസ്‌വ വൈസ് പ്രസിഡന്റ് മുഫീദ് പുലത്ത്, എസ്.എം.സി അംഗം ആഹ്ലാദ് പ്രിൻസിപ്പൽ ജോൺ ഡൊമിനിക് ജോർജ്, വൈസ് പ്രിൻസിപ്പൽ ബിജു മാത്യു, അസി. വൈസ് പ്രിൻസിപ്പൽ ഫാഹിം ഖാൻ, ഫിസിക്കൽ എജുക്കേഷൻ കോഓഡിനേറ്റർ തിരുസെൽവം, രാജമാണിക്യം, പരിപാടിയുടെ കോഓഡിനേറ്റർ ബിബി ഷിബു എന്നിവർ പങ്കെടുത്തു.
അണ്ടർ 19 ആൺകുട്ടികളുടെ വിഭാഗത്തിൽ അൽ മബെല ഇന്ത്യൻ സ്കൂൾ ജേതാക്കളായിരുന്നു. 11 ഇന്ത്യൻ സ്കൂളുകളിൽനിന്ന് 240 കുട്ടികളാണ് രണ്ടു ദിവസം നടന്ന മത്സരത്തിൽ മാറ്റുരച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.