മസ്കത്ത്: സി.ബി.എസ്.ഇ 10, 12 ക്ലാസ് പരീക്ഷയിൽ തിളക്കമാർന്ന വിജയവുമായി സീബ് ഇന്ത്യൻ സ്കൂൾ. 12ാം ക്ലാസിൽ സയൻസ്, കോമേഴ്സ്, ഹ്യുമാനിറ്റീസ് സ്ട്രീം വിഭാഗങ്ങളിലായി 134 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. സയൻസ് വിഭാഗത്തിൽ 97.2 ശതമാനം മാർക്ക് നേടി അയൻ മഹാത, സോമ്യ പരീദ എന്നിവർ ഒന്നാം സ്ഥാനത്തെത്തി.
മെറിക് സൈമൺ ലൂയിസ്, രാജ്കവിൻ അമുത കണ്ണ (95.8 ശതമാനം) രണ്ടും ഭാസ്കർ രാജീവ് (95 ശതമാനം) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹ്യുമാനിറ്റീസ് സ്ട്രീമിൽ മീനാക്ഷി (95.6 ശതമാനം) ഒന്നാം സ്ഥാനം കരസ്ഥമാക്കി. കരേൻ ഷിബു ജോൺ (95.2 ശതമാനം) രണ്ടും നാരായണി കുമാർ (93.6 ശതമാനം) മൂന്നും സ്ഥാനങ്ങൾ നേടി. കോമേഴ്സ് സ്ട്രീമിൽ മുഹമ്മദ് മൊയ്തീൻ സയ്യിദ് മുസ്തഫ 93.8 ശതമാനം മാർക്കോടെ ഒന്നാമതെത്തി. ഹമ്മദ് ആഷിക് കോട്ടോത്ത് (89 ശതമാനം), സാനിയ തബസൂം (88 ശതമാനം) യഥാക്രമം രണ്ടും മൂന്നും സ്ഥാനവും കരസ്ഥമാക്കി.
വിവിധ വിഷയങ്ങളിൽ മുഴുവൻ മാർക്ക് നേടിയവർ: രസതന്ത്രം -അയൻ മഹാത, സോമ്യ പരീദ. വിവരസാങ്കേതികവിദ്യ- മീനാക്ഷി, മുഹമ്മദ് മൊയ്തീൻ സയ്യിദ് മുസ്തഫ, സൈക്കോളജി-മീനാക്ഷി. ഇംഗ്ലീഷ് - ഭാസ്കർ രാജീവ്, കരേൻ ഷിബു ജോൺ. ഗണിതശാസ്ത്രം- സോമ്യ പരീദ. ഫിസിക്സ് -അയൻ മഹാത, അനം ഷോയിബ്, ഭാസ്കർ രാജീവ്, രാജ്കവിൻ അമുത കണ്ണ, സോമ്യ പരീദ. ബയോളജി- സോമ്യ പരീദ. കമ്പ്യൂട്ടർ സയൻസ്- അയാൻ മഹാത. ഇൻഫർമാറ്റിക് പ്രാക്ടിസ്- ആലിയ ഖുറൈശി. അക്കൗണ്ടൻസി-മുഹമ്മദ് മൊയ്തീൻ സയ്യിദ് മുസ്തഫ. ഇക്കണോമിക്സ്- സ്വപ്ന ജംഗീർ.
ഇന്റർപ്രണർഷിപ് -മുഹമ്മദ് ഹമ്മാദ് ആഷിക്, സോയ അഹമ്മദ്, കരേൻ ഷിബു ജോൺ, മീനാക്ഷി. മാർക്കറ്റിങ്-ആലിയ ഖുറൈശി. പെയിന്റിങ്- മറിയം അഹമ്മദ്, സാനിയ തബസൂം, മുഹമ്മദ് മൊയ്തീൻ. സോഷ്യോളജി -മീനാക്ഷി. ഫിസിക്കൽ എജുക്കേഷൻ- അഫ്സൽ ഹുസൈൻ.
പത്താം ക്ലാസ് പരീക്ഷയിൽ സീബ് ഇന്ത്യൻ സ്കൂളിന് 100 ശതമാനമാണ് വിജയം. 140 വിദ്യാർഥികളാണ് ഈ വർഷം പരീക്ഷയെഴുതിയത്. ഭവ്യാൻഷ് ത്യാഗിയും ഷെഫിൻ മൻസൂറും 96.6 ശതമാനം മാർക്കുമായി ഒന്നാം സ്ഥാനത്തെത്തി. ശ്രാവൺ ഹരി (95.4 ശതമാനം) രണ്ടാം സ്ഥാനവും മെൽവിൻ ക്രിസ് പ്രദീപ് (95 ശതമാനം) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിവിധ വിഷയങ്ങളിൽ ഉന്നത വിജയം നേടിയവർ: മലയാളം- സഫ ഷഫീർ, ജോഷ് ജോസഫ് ജെറിൻ, നവമി ഉമേഷ്, ഹന ഫാത്തിമ, മുഹമ്മദ് വൈസ്. ഇംഗ്ലീഷ്-ഭവ്യാൻഷ് ത്യാഗി, എൽഗ സൂസൻ ജെയ്സൺ. ഗണിതശാസ്ത്രം-ശ്രാവൺ ഹരി. സോഷ്യൽ സയൻസ്- ഷെഫിൻ മൻസൂർ, ശ്രാവൺ ഹരി, മെൽവിൻ ക്രിസ് പ്രദീപ്. സയൻസ്- ശ്രാവൺ ഹരി, മെൽവിൻ ക്രിസ്. ഹിന്ദി- ഖുഷി ജയന്ത് പദ്വാൾ ഹിന്ദി. അറബിക്- ഹയാസ് മുഹമ്മദ്. മാത്തമാറ്റിക്സ്-സാന്ത്ര ചെൽസിയ സജി. പെയിന്റിങ്-അഭിലാഷ് സാംസൺ. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ-ഡാനിഷ് ഭക്തിയാർ.
പ്രിൻസിപ്പൽ ഡോ. ലീന ഫ്രാൻസിസിന്റെയും അധ്യാപകരുടെയും സമർപ്പണമാണ് ഈ വിജയം കൈവരിക്കാൻ വിദ്യാർഥികളെ സഹായിച്ചതെന്ന് രക്ഷിതാക്കൾ പറഞ്ഞു. വിജയം നേടിയ വിദ്യാർഥികളെയും അതിന് അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും രക്ഷിതാക്കളെയും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയും സ്കൂൾ പ്രിൻസിപ്പലും അഭിനന്ദിച്ചു.
സലാല: ഈ വര്‍ഷവും സി.ബി.എസ്.ഇ പരീക്ഷയില്‍ സലാല ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ മികച്ച വിജയം നേടി. 12ാം ക്ലാസ് പരീക്ഷയിൽ 193 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 99.48 ശതമാനമാണ് വിജയം. രണ്ടു വിഷയങ്ങളില്‍ ഓരോ കുട്ടികള്‍ മുഴുവൻ മാര്‍ക്കും നേടി. സയന്‍സില്‍ കാഷിഫ് ഫിറോസ് 96.4 ശതമാനം മാര്‍ക്ക് നേടി ഒന്നാമതെത്തി. വിനീത് വറ്റ്സല് (95.6) രണ്ടാമതും മറിയം സൈന ( 93.8) മൂന്നാമതുമെത്തി.
കോമേഴ്സില്‍ 91.8 ശതമാനം മാര്‍ക്ക് നേടി ഷഹീന് മുഹമ്മദ് ഇംറാന്‍ ഖാനാണ് ഒന്നാമതെത്തിയത്. ആയുഷ് ഗണേഷ് (91.2) രണ്ടാമതും അനഖ ജോബി ( 90) മൂന്നാം സ്ഥാനവും നേടി. ഹ്യുമാനിറ്റീസില്‍ 95.6 ശതമാനം മാര്‍ക്ക് നേടി നോവല്‍ ജോണിനാണ് ഒന്നാം സ്ഥാനം. റോണിയ മരിയ ( 87.2) രണ്ടാമതും റിത ശാഹ് ( 87) മൂന്നാമതുമെത്തി. പത്താം ക്ലാസ് പരീക്ഷയില്‍ 236 കുട്ടികളാണ് പരീക്ഷയെഴുതിയത്.
അതില്‍ 48 കുട്ടികള്‍ 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് കരസ്ഥമാക്കി. മലയാളത്തിന് 12 കുട്ടികളും സോഷ്യല്‍ സയന്‍സിന് രണ്ടു കുട്ടികളും ഫുള്‍ മാര്‍ക്ക് നേടി. 97 ശതമാനം മാര്‍ക്ക് നേടി അല്‍ ഖമയാണ് സ്കൂളില്‍ ഒന്നാമതെത്തിയത്. 96.8 ശതമാനം മാര്‍ക്ക് നേടി അര്‍ണവ് ഗുപ്ത രണ്ടാമതെത്തി. 96.6 ശതമാനം മാര്‍ക്ക് നേടി തേജല്‍ വിജിലി പ്രജിത് മൂന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികളെ മാനേജിങ് കമ്മിറ്റി പ്രസിഡന്റ് ഡോ. അബൂബക്കര്‍ സിദ്ദീഖ്, പ്രിന്‍സിപ്പല്‍ ദീപക് പഠാങ്കര്‍ എന്നിവര്‍ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.