മസ്കത്ത്: രാജ്യത്തെ സമ്പദ്ഘടനയിൽ ഉണർവിെൻറ ലക്ഷണങ്ങളെന്ന് സെൻട്രൽ ബാങ്ക് റിപ്പോർട്ട്. എണ്ണ വിലയിലെ വർധനയും സാമ്പത്തിക വൈവിധ്യവത്കരണ ശ്രമങ്ങൾ ശരിയായ ദിശയിൽ മുന്നേറുന്നതുമാണ് സമ്പദ്ഘടനയെ മുന്നോട്ടുനയിക്കുന്നതെന്ന് സെൻട്രൽ ബാങ്കിെൻറ ഏറ്റവും പുതിയ റിപ്പോർട്ട് പറയുന്നു. ജനുവരി മുതൽ ഏപ്രിൽവരെ കാലയളവിൽ ക്രൂഡോയിൽ ബാരലിന് ശരാശരി 62.9 ഡോളറാണ് വില ലഭിച്ചത്. കഴിഞ്ഞവർഷം സമാന കാലയളവിൽ ഇത് 51.6 ഡോളർ ആയിരുന്നു. നിലവിൽ 75 ഡോളറിനടുത്താണ് ക്രൂഡോയിൽ വില. വർഷത്തിെൻറ ആദ്യ രണ്ട് മാസങ്ങളിൽ 610.6 ദശലക്ഷം റിയാലാണ് ബജറ്റ് കമ്മിയെന്നാണ് പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്. മൊത്തം വരുമാനം 17.2 ശതമാനം വർധിച്ച് 1.13 ശതകോടി റിയാൽ ആയി. ഇതിൽ എണ്ണമേഖലയിൽ നിന്നുള്ള വരുമാനം 24.3 ശതമാനം വർധിച്ച് 749.2 ദശലക്ഷം റിയാലായി.
എണ്ണ മേഖലയിൽ 20.8 ശതമാനവും എണ്ണയിതര മേഖലയിൽ 3.9 ശതമാനത്തിെൻറയും വളർച്ച രേഖപ്പെടുത്തിയതായി സെൻട്രൽ ബാങ്ക് റിപ്പോർട്ട് പറയുന്നു. ചെലവ് കുറച്ചും നികുതി-നികുതിയിതര വരുമാനങ്ങൾ വർധിപ്പിച്ചും സാമ്പത്തികനില ഏകീകരിക്കുന്നതിനുള്ള ശ്രമങ്ങളിലാണ് സർക്കാരെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. വെള്ളം, വൈദ്യുതി സബ്സിഡിയിലെ കുറവ്, കോർപറേറ്റ് നികുതി വർധന, വിവിധ ഉപഭോക്തൃ ഫീസുകളുടെ വർധന തുടങ്ങിയ സാമ്പത്തിക പരിഷ്കരണ നടപടികളാണ് സർക്കാർ നടപ്പാക്കിവരുന്നത്. രാജ്യത്തെ പണപ്പെരുപ്പം അപകടകരമല്ലാത്ത രീതിയിലാണെന്നും റിപ്പോർട്ട് പറയുന്നു. ജനുവരി മുതൽ ഏപ്രിൽ വരെ 0.6 ശതമാനമാണ് പണപ്പെരുപ്പ നിരക്ക്.
ബാരലിന് 50 ഡോളർ എന്ന കണക്കിനാണ് ഇൗ വർഷത്തെ ബജറ്റ് തയാറാക്കിയിരിക്കുന്നത്. 9.5 ശതകോടി റിയാലിെൻറ വരുമാനവും 12.5 ശതകോടി റിയാലിെൻറ ചെലവും മൂന്നു ശതകോടി റിയാൽ കമ്മിയുമാണ് പ്രതീക്ഷിക്കുന്നത്. എണ്ണയിതര-വാതക മേഖലയിൽനിന്നുള്ള വരുമാനത്തിൽ അഞ്ചു ശതമാനത്തിെൻറ വർധനയാണ് ഇൗ വർഷം പ്രതീക്ഷിക്കുന്നത്. കോർപറേറ്റ് വരുമാന നികുതിയിൽ ഇൗ വർഷം 500 ദശലക്ഷം റിയാലിെൻറ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവർഷം 400 ദശലക്ഷം റിയാലിെൻറ വരുമാനമായിരുന്നു പ്രതീക്ഷ. 12 ശതമാനത്തിൽ നിന്ന് 15 ശതമാനമായി നികുതി വർധിപ്പിച്ചതും 30,000 റിയാൽ എന്ന പരിധി എടുത്തുകളഞ്ഞതുമാണ് ഇൗ വർഷം വർധന പ്രതീക്ഷിക്കാൻ കാരണം. 2017ൽ സമ്പദ്ഘടന 8.7 ശതമാനത്തിെൻറ വളർച്ച കൈവരിച്ചതായും സെൻട്രൽ ബാങ്ക് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.