Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ​മ്പ​ദ്​​ഘ​ട​ന​യി​ൽ...

സ​മ്പ​ദ്​​ഘ​ട​ന​യി​ൽ ഉ​ണ​ർ​വി​െൻറ  ല​ക്ഷ​ണ​ങ്ങ​ളെ​ന്ന്​ സെ​ൻ​ട്ര​ൽ ബാ​ങ്ക്​ റി​പ്പോ​ർ​ട്ട്​ 

text_fields
bookmark_border
സ​മ്പ​ദ്​​ഘ​ട​ന​യി​ൽ ഉ​ണ​ർ​വി​െൻറ  ല​ക്ഷ​ണ​ങ്ങ​ളെ​ന്ന്​ സെ​ൻ​ട്ര​ൽ ബാ​ങ്ക്​ റി​പ്പോ​ർ​ട്ട്​ 
cancel

മ​സ്​​ക​ത്ത്​: രാ​ജ്യ​ത്തെ സ​മ്പ​ദ്​​ഘ​ട​ന​യി​ൽ ഉ​ണ​ർ​വി​​​െൻറ ല​ക്ഷ​ണ​ങ്ങ​ളെ​ന്ന്​ സെ​ൻ​ട്ര​ൽ ബാ​ങ്ക്​ റി​പ്പോ​ർ​ട്ട്. എ​ണ്ണ വി​ല​യി​ലെ വ​ർ​ധ​ന​യും സാ​മ്പ​ത്തി​ക വൈ​വി​ധ്യ​വ​ത്​​ക​ര​ണ ശ്ര​മ​ങ്ങ​ൾ ശ​രി​യാ​യ ദി​ശ​യി​ൽ മു​ന്നേ​റു​ന്ന​തു​മാ​ണ്​ സ​മ്പ​ദ്​​ഘ​ട​ന​യെ മു​ന്നോ​ട്ടു​ന​യി​ക്കു​ന്ന​തെ​ന്ന്​ സെ​ൻ​ട്ര​ൽ ബാ​ങ്കി​​​െൻറ ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. ജ​നു​വ​രി മു​ത​ൽ ഏ​പ്രി​ൽ​വ​രെ കാ​ല​യ​ള​വി​ൽ ക്രൂ​ഡോ​യി​ൽ ബാ​ര​ലി​ന്​ ശ​രാ​ശ​രി 62.9 ഡോ​ള​റാ​ണ്​ വി​ല ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം സ​മാ​ന കാ​ല​യ​ള​വി​ൽ ഇ​ത്​ 51.6 ഡോ​ള​ർ ആ​യി​രു​ന്നു. നി​ല​വി​ൽ 75 ഡോ​ള​റി​ന​ടു​ത്താ​ണ്​ ക്രൂ​ഡോ​യി​ൽ വി​ല. വ​ർ​ഷ​ത്തി​​​െൻറ ആ​ദ്യ ര​ണ്ട്​ മാ​സ​ങ്ങ​ളി​ൽ 610.6 ദ​ശ​ല​ക്ഷം റി​യാ​ലാ​ണ്​ ബ​ജ​റ്റ്​ ക​മ്മി​യെ​ന്നാ​ണ്​ പ്രാ​ഥ​മി​ക ക​ണ​ക്കു​ക​ൾ വ്യ​ക്​​ത​മാ​ക്കു​ന്ന​ത്. മൊ​ത്തം വ​രു​മാ​നം 17.2 ശ​ത​മാ​നം വ​ർ​ധി​ച്ച്​ 1.13 ശ​ത​കോ​ടി റി​യാ​ൽ ആ​യി. ഇ​തി​ൽ എ​ണ്ണ​മേ​ഖ​ല​യി​ൽ നി​ന്നു​ള്ള വ​രു​മാ​നം 24.3 ശ​ത​മാ​നം വ​ർ​ധി​ച്ച്​ 749.2 ദ​ശ​ല​ക്ഷം റി​യാ​ലാ​യി.

എ​ണ്ണ മേ​ഖ​ല​യി​ൽ 20.8 ശ​ത​മാ​ന​വും എ​ണ്ണ​യി​ത​ര മേ​ഖ​ല​യി​ൽ 3.9 ശ​ത​മാ​ന​ത്തി​​​െൻറ​യും വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി സെ​ൻ​ട്ര​ൽ ബാ​ങ്ക്​ റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. ചെ​ല​വ്​ കു​റ​ച്ചും നി​കു​തി-​നി​കു​തി​യി​ത​ര വ​രു​മാ​ന​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ചും സാ​മ്പ​ത്തി​ക​നി​ല ഏ​കീ​ക​രി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളി​ലാ​ണ്​ സ​ർ​ക്കാ​രെ​ന്നും റി​പ്പോ​ർ​ട്ട്​ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. വെ​ള്ളം, വൈ​ദ്യു​തി സ​ബ്​​സി​ഡി​യി​ലെ കു​റ​വ്, കോ​ർ​പ​റേ​റ്റ്​ നി​കു​തി വ​ർ​ധ​ന, വി​വി​ധ ഉ​പ​ഭോ​ക്​​തൃ ഫീ​സു​ക​ളു​ടെ വ​ർ​ധ​ന തു​ട​ങ്ങി​യ സാ​മ്പ​ത്തി​ക പ​രി​ഷ്​​ക​ര​ണ ന​ട​പ​ടി​ക​ളാ​ണ്​ സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​വ​രു​ന്ന​ത്. രാ​ജ്യ​ത്തെ പ​ണ​പ്പെ​രു​പ്പം അ​പ​ക​ട​ക​ര​മ​ല്ലാ​ത്ത രീ​തി​യി​ലാ​ണെ​ന്നും റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. ജ​നു​വ​രി മു​ത​ൽ ഏ​പ്രി​ൽ വ​രെ 0.6 ശ​ത​മാ​ന​മാ​ണ്​ പ​ണ​പ്പെ​രു​പ്പ നി​ര​ക്ക്. 

ബാ​ര​ലി​ന്​ 50​ ഡോ​ള​ർ എ​ന്ന ക​ണ​ക്കി​നാ​ണ്​ ഇൗ ​വ​ർ​ഷ​ത്തെ ബ​ജ​റ്റ്​ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. 9.5 ശ​ത​കോ​ടി റി​യാ​ലി​​​െൻറ വ​രു​മാ​ന​വും 12.5 ശ​ത​കോ​ടി റി​യാ​ലി​​​െൻറ ചെ​ല​വും മൂ​ന്നു​ ശ​ത​കോ​ടി റി​യാ​ൽ ക​മ്മി​യു​മാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. എ​ണ്ണ​യി​ത​ര-​വാ​ത​ക മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള വ​രു​മാ​ന​ത്തി​ൽ അ​ഞ്ചു ശ​ത​മാ​ന​ത്തി​​​െൻറ വ​ർ​ധ​ന​യാ​ണ്​ ഇൗ ​വ​ർ​ഷം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. കോ​ർ​പ​റേ​റ്റ്​ വ​രു​മാ​ന നി​കു​തി​യി​ൽ ഇൗ ​വ​ർ​ഷം 500 ദ​ശ​ല​ക്ഷം റി​യാ​ലി​​​െൻറ വ​രു​മാ​ന​മാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം 400 ദ​ശ​ല​ക്ഷം റി​യാ​ലി​​​െൻറ വ​രു​മാ​ന​മാ​യി​രു​ന്നു പ്ര​തീ​ക്ഷ. 12 ശ​ത​മാ​ന​ത്തി​ൽ നി​ന്ന്​ 15 ശ​ത​മാ​ന​മാ​യി നി​കു​തി വ​ർ​ധി​പ്പി​ച്ച​തും 30,000 റി​യാ​ൽ എ​ന്ന പ​രി​ധി എ​ടു​ത്തു​ക​ള​ഞ്ഞ​തു​മാ​ണ്​ ഇൗ ​വ​ർ​ഷം വ​ർ​ധ​ന പ്ര​തീ​ക്ഷി​ക്കാ​ൻ കാ​ര​ണം. 2017ൽ ​സ​മ്പ​ദ്​​ഘ​ട​ന 8.7 ശ​ത​മാ​ന​ത്തി​​​െൻറ വ​ള​ർ​ച്ച കൈ​വ​രി​ച്ച​താ​യും സെ​ൻ​ട്ര​ൽ ബാ​ങ്ക്​ റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omancentral bankgulf newsmalayalam news
News Summary - central bank-oman-gulf news
Next Story