ഒമാനിൽ ഇടിമിന്നലോട് കൂടിയ മഴക്ക്​ സാധ്യത

മസ്കത്ത്​: മസ്കത്തടക്കമുള്ള വിവിധ ഗവർണറേറ്റുകളിൽ വെള്ളിയാഴ്ച ഇടിമിന്നലോട് കൂടിയ മഴക്ക്​ സാധ്യതയുണ്ടെന്ന്​ കലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ ബാത്തിന, ദാഖിലിയ, മസ്‌കത്ത്​ തുടങ്ങിയ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിൽ മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ടന്ന്​ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് മെറ്റീരിയോളജി പറഞ്ഞു.

അല്‍ ഹജര്‍ പര്‍വതനിരകളില്‍ അടുത്ത ഏതാനും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടാകുമെന്ന്​​ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറയിപ്പ്​ നൽകിയിരുന്നു.

Tags:    
News Summary - Chance of thunderstorms in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.