മസ്കത്ത്: ന്യൂനമർദത്തിന്റെ ഭാഗമായി ബുധനാഴ്ച മുതൽ മാർച്ച് ഒന്നുവരെ രാജ്യത്തെ മിക്ക ഗവർണറേറ്റുകളിലും കനത്ത മഴ മുന്നറിയിപ്പുമായി അധികൃതർ. ബുധനാഴ്ച വടക്കൻ ഗവർണറേറ്റുകളിലെ ഭൂരിഭാഗം പ്രദേശത്തും അഞ്ചു മുതൽ 15 മി.മീറ്റർവരെ മഴ ലഭിച്ചേക്കും. തെക്കൻ ശർഖിയ, അൽ വുസ്ത, ദോഫാർ, ദാഹിറ ഗവർണറേറ്റുകളിൽ തെക്കുകിഴക്കൻ കാറ്റ് വീശും. വ്യാഴം, വെള്ളി ദിവസങ്ങളിൽ തെക്ക്-വടക്ക് ബാത്തിന, മസ്കത്ത്, ദാഖിലിയ, തെക്ക്-വടക്ക് ശർഖിയ എന്നീ ഗവർണറേറ്റുകളിൽ 10 മുതൽ 40 മില്ലിമീറ്റർ മഴ ലഭിച്ചേക്കാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. വാദികൾ നിറഞ്ഞൊഴുകും. കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അഭ്യർഥിച്ചു. പൊടി ഉയരുന്നതിനാൽ ദൂരക്കാഴ്ചയെ ബാധിച്ചേക്കും. കടൽ പ്രക്ഷുബ്ധമാകും. മുസന്ദം ഗവർണറേറ്റിന്റെ പടിഞ്ഞാറൻ തീരങ്ങളിലും ഒമാൻ കടലിന്റെ തീരങ്ങളിലും തിരമാലകൾ രണ്ടു മുതൽ 3.5 മീറ്റർവരെ ഉയർന്നേക്കും. താപനിലയിൽ പ്രകടമായ മാറ്റമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.