മസ്കത്ത്: ന്യൂനമർദത്തിന്റെ ഭാഗമായി തിങ്കളാഴ്ച മുതൽ രാജ്യത്തെ മിക്ക ഗവർണറേറ്റുകളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) അറിയിച്ചു. കനത്ത കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയായിരിക്കും മഴ പെയ്യുക. ചൊവ്വാഴ്ച 10 മുതൽ 50 മില്ലിമീറ്റർവരെ മഴ ലഭിച്ചേക്കും. മുസന്ദം ഗവർണറേറ്റിന്റെ പടിഞ്ഞാറൻ തീരങ്ങളിലും അറബിക്കടലിന്റെ തീരങ്ങളിലും തിരമാലകൾ രണ്ട് മുതൽ മൂന്ന് മീറ്റർവരെ ഉയർന്നേക്കും. മണിക്കൂറിൽ 27മുതൽ 46 കി.മീറ്റർ വേഗത്തിയിലായിരിക്കും കാറ്റ് വീശുക. ഇത് മരുഭൂമിയിലും തുറന്ന പ്രദേശങ്ങളിലും പൊടി ഉയരാൻ ഇടയാക്കും. വാദികളിൽ ഇറങ്ങരുതെന്നും കപ്പൽ യാത്രക്കൊരുങ്ങുന്നവർ ദൂരക്കാഴ്ച1യും കടലിന്റെ സാഹചര്യങ്ങളും പരിശോധിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.