ലോക്​ഡൗൺ തുടങ്ങുന്നതിനു​ മുമ്പുള്ള മത്ര സൂഖി​െൻറ ദൃശ്യം

മത്ര സൂഖിലെ സ്​ഥാപനങ്ങളുടെ പ്രവൃത്തിസമയത്തിൽ മാറ്റം

മ​ത്ര: ലോക്ഡൗണ്‍ കണക്കിലെടുത്ത്​ മത്ര സൂഖിലെ കച്ചവടസ്​ഥാപനങ്ങൾ പ്രവൃത്തിസമയത്തിൽ മാറ്റം വരുത്തി. ബലദിയ‌ പാർക്കിങ്ങിലെ മൊത്തവിതരണ സ്ഥാപനങ്ങള്‍ മധ്യാഹന വിശ്രമം ഒഴിവാക്കിയുള്ള സമയക്രമമാണ്‌ നടപ്പാക്കിയത്. സൂഖിലെ ചില്ലറവ്യാപാര സ്ഥാപനങ്ങള്‍‌ ഒട്ടുമിക്കതും ഉച്ചവിശ്രമം ഒഴിവാക്കി. തൊഴിലാളികൾ ഊഴം വെച്ച് ഭക്ഷണം കഴിഞ്ഞയുടന്‍ ഡ്യൂട്ടിയില്‍ തുടരണമെന്ന രീതിയിലാണ്‌ പ്രവൃത്തിക്രമം. ഉച്ചക്ക് ഷോപ്പുകള്‍ അടച്ചു പോയവര്‍ വൈകീട്ട്‌ മൂന്നര മണിയോടെ തുറന്ന് പ്രവൃത്തിക്കുകയും ചെയ്​തു. രാവിലെ എട്ടു മുതല്‍ വൈകീട്ട് ഏഴു മണിവരെ തങ്ങളുടെ ഹോള്‍സെയിൽ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് റിമാ ഗ്രൂപ്​ എം.ഡി അഫ്സല്‍ അറിയിച്ചു.

പൊതുവേ കസ്​റ്റമർ കുറഞ്ഞ സമയം ലോക്ഡൗണ്‍‌ കൂടി വരുന്നത് കച്ചവട മേഖലയെ കൂടുതൽ തളര്‍ത്തുമെന്നാണ് പൊതുവേ വിലയിരുത്തൽ.രോഗവ്യാപനം നിയന്ത്രിക്കുന്നതിന്‌ ഇത്തരം നടപടികൾ അനിവാര്യവുമാണ്. ഏഴുമണി മുതലേ കടകൾ അടക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങും. പകലിലെ കനത്ത ചൂട് കാരണം സൂഖുകളില്‍ പകല്‍ ഉപഭോക്​താക്കളുടെ കുറവ് അനുഭവപ്പെടുന്ന സമയമാണിപ്പോള്‍. വരും ദിവസങ്ങളിൽ ലോക്​ഡൗണ്‍‌ സമയക്രമത്തിന്​ അനുസരിച്ച്​ ആളുകൾ എത്തിച്ചേരുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. സാധനങ്ങൾ വാങ്ങി ലോക്​ഡൗണിനുമുമ്പ്​ വീടെത്താനുള്ള ബുദ്ധിമുട്ട്​ കണക്കിലെടുത്ത്​ ദൂരദിക്കുകളിൽ നിന്നുള്ളവരുടെ മത്രയിലേക്കുള്ള വരവ്​ പൊതുവെ കുറവായിരിക്കുമെന്നാണ്​ വിലയിരുത്തൽ. ലോക്​ഡൗണി​െൻറ ആദ്യ ദിനമായ ഞായറാഴ്​ച ഏഴര ആയപ്പോ​േഴക്കും സൂഖിലെ കടകളെല്ലാം അടഞ്ഞു. ഭക്ഷണസാധനങ്ങളും വാങ്ങി 7.45ഒാടെ മിക്കവാറും പേർ താമസസ്​ഥലങ്ങളിൽ എത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.