സലാല: എസ്.എന്‍.ഡി.പി സലാല യൂനിയന്‍ ഭാരവാഹികളുടെ കാലാവധി കഴിഞ്ഞ പശ്ചാത്തലത്തില്‍ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിക്ക് താൽക്കാലിക ചുമതല നല്കി. അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ചെയര്‍മാനായി സി.വി. സുദര്‍ശനനെയും കമ്മിറ്റിയംഗങ്ങളായി ഡി. സുഗതന്, എം.ബി. സുനില്‍ രാജ്, കെ.വി. മോഹനന് എന്നിവരെയും നിശ്ചയിച്ചു.
മ്യൂസിക് ഹാളില്‍ നടന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെയും കൗൺസിൽ അംഗങ്ങളുടെയും യോഗത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നിയോഗിച്ച നിരീക്ഷകനും ദുബൈ എസ്.എന്‍.ഡി.പി ഭാരവാഹിയുമായ കെ.എസ്. വചസ്പതി അധ്യക്ഷത വഹിച്ചു. വിവിധ ശാഖാ ഭാരവാഹികള്‍ സംബന്ധിച്ചു.
എസ്.എൻ.ഡി.പി യൂനിയന്‍ ബൈലോ പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന പുതിയ കമ്മിറ്റി നിലവില്‍ വരുന്നത് വരെയാണ് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിക്ക് ചുമതയുണ്ടാവുക. യൂനിയന്‍ പ്രവര്‍ത്തനങ്ങളെ എകോപിപ്പിക്കുക. ശാഖ, യൂനിയന്‍ തെരഞ്ഞെടുപ്പുകള്‍ നടത്തുക എന്നിവയാണ് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി പ്രധാനമായും നിര്‍വഹിക്കുക.
2019 ഒക്ടോബറിലാണ് നിലവിലെ കമ്മിറ്റി രൂപവത്കരിച്ചത്. മൂന്ന് വര്‍ഷമായിരുന്നു കാലാവധി. വിവിധ കാരണങ്ങളാൽ തെരഞ്ഞെടുപ്പ് നീണ്ടുപോവുകയായിരുന്നു. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിര്‍ദേശപ്രകാരമാണ് താൽക്കാലിക സംവിധാനം ഏര്‍പ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.