സലാല: സലാലയിൽ നിന്ന് കോഴിക്കോടിന് ജുലൈ ആറിനും എട്ടിനും ചാർേട്ടഡ് വിമാനങ്ങൾ സർവീസ് നടത്തും. സുന്നി സെൻറർ ചാർട്ടർ ചെയ്ത സ്പൈസ് ജെറ്റ് വിമാനം ആറിന് ഉച്ചക്ക് 11.55 നാണ് കോഴിക്കോട്ടേക്ക് പുറപ്പെടുക. ടിക്കറ്റൊന്നിന് 110 റിയാലാണ് നിരക്ക്. ഇതിെൻറ ടിക്കറ്റ് വിതരണം പുരോഗമിക്കുകയാണെന്ന് കൺവീനർ അബ്ദുസലാം ഹാജി അറിയിച്ചു.അൽ ഫവാസ് ട്രാവത്സുമായി ചേർന്ന് കൈരളി ചാർട്ടർ ചെയ്ത വിമാനം എട്ടിന് ഉച്ചക്ക് ഒരു മണിക്കാണ് പുറപ്പെടുകയെന്ന് ജനറൽ സെക്രട്ടറി പവിത്രൻ കാരായി പറഞ്ഞു.
സ്പൈസ് ജെറ്റ് വിമാനത്തിൽ 175 യാത്രക്കാർക്കാണ് അവസരമുള്ളത്. 110 റിയാലാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റുകൾ വേണ്ടവർ സലാല സെൻററിലെ ട്രാഫിക് പൊലിസ് സ്റ്റേഷന് എതിർ വശത്തുള്ള അൽ ഫവാസ് ട്രാവത്സ് ഓഫിസിൽ നിന്ന് ടിക്കറ്റുകൾ എടുക്കാം. ഇന്ത്യൻ സോഷ്യൽ ക്ലബ് ഇന്ത്യയുടെ വിവിധ നഗരങ്ങളിലേക്കുള്ള സർവീസിന് ഒരുക്കങ്ങൾ നടത്തി വരുന്നുണ്ട്. വന്ദേഭാരതിെൻറ നിലവിലുള്ള ഘട്ടത്തിൽ സലാലയിൽ നിന്ന് ഒരു വിമാനവും സർവീസ് നടത്തുന്നില്ല. അതേസമയം നാട്ടിൽ നിന്ന് തിരികെ മടങ്ങുന്നതിനുള്ള അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ യാത്രക്കാരുടെ തള്ളിക്കയറ്റം കുറഞ്ഞതായും സാമൂഹിക പ്രവർത്തകർ പറയുന്നു. 28 ദിവസത്തെ ക്വാറൈൻറനും ആളുകളെ പിന്നോട്ട് അടിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.