വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ (ഡ​ബ്ല‍്യു.എം.​എ​ഫ്) ഒ​മാ​ൻ കൗ​ൺ​സി​ൽ ന​ട​ത്തി​യ ‘മാ​ന​വീ​യം 2024’പ​രി​പാ​ടി​യി​ൽ​നി​ന്ന്

വ​ർ​ണാ​ഭ​മാ​യി ഡ​ബ്ലു.​എം.​എ​ഫ് ‘മാ​ന​വീ​യം 2024’

മ​സ്‌​ക​ത്ത്: വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ (ഡ​ബ്ലു.​എം.​എ​ഫ്) ഒ​മാ​ൻ കൗ​ൺ​സി​ൽ ന​ട​ത്തി​യ ‘മാ​ന​വീ​യം 2024’ പ​രി​പാ​ടി വ​ർ​ണാ​ഭ​മാ​യി. അ​ൽ​ഫ​ലാ​ജ് ഗ്രാ​ന്‍റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഡോ. ​സ​ന്തോ​ഷ് ജോ​ർ​ജ് കു​ള​ങ്ങ​ര വി​ശി​ഷ്ടാ​തി​ഥി​യാ​യി.

ഒ​മാ​നി​ൽ 51 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം പൂ​ർ​ത്തി​യാ​ക്കി​യ വ്യ​വ​സാ​യി​യും കേ​ര​ള​ത്തി​ൽ അ​നേ​കം വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന ഡോ. ​ഗീ​വ​ർ​ഗീ​സ് യോ​ഹ​ന്നാ​ൻ, വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഫൗ​ണ്ട​ർ ചെ​യ​ർ​മാ​ൻ ഡോ. ​പ്രി​ൻ​സ് പ​ള്ളി​ക്കു​ന്നേ​ൽ, ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഡോ. ​ജെ. ര​ത്‌​ന​കു​മാ​ർ, ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്റ് പൗ​ലോ​സ് തെ​പ്പാ​ല, ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​മ്മു​ജം ര​വീ​ന്ദ്ര​ൻ.

ഗ്ലോ​ബ​ൽ ഹെ​ൽ​ത്ത് ഫോം ​കോഓ​ഡി​നേ​റ്റ​ർ ഷി​ബു തോ​മ​സ്, മി​ഡി​ലീ​സ്റ്റ് കോഒാ​ർ​ഡി​നേ​റ്റ​ർ ഉ​ല്ലാ​സ് ചെ​റി​യാ​ൻ, മി​ഡി​ലീ​സ്റ്റ് വൈ​സ് പ്ര​സി​ഡ​ന്റ് സു​നി​ൽ മാ​ധ​വ​ൻ, ഖ​ത്ത​ർ നാ​ഷ​ന​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ബാ​ബു, നേ​ഷ​ന​ൽ കോ​ഓർ​ഡി​നേ​റ്റ​ർ സു​നി​ൽ​കു​മാ​ർ, നാഷ​ന​ൽ പ്ര​സി​ഡ​ന്റ് ജോ​ർ​ജ് പി. ​രാ​ജ​ൻ, നാഷ​ന​ൽ സെ​ക്ര​ട്ട​റി ഷെ​യ്ഖ് റ​ഫീ​ഖ്, ന​ാഷ​ന​ൽ ട്ര​ഷ​റ​ർ ജോ​സ​ഫ്, പ്രോ​ഗ്രാം കോഓ​ർ​ഡി​നേ​റ്റ​ർ അ​നൂ​പ് ദി​വാ​ക​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ​യും, വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ​യും, ആ​രോ​ഗ്യ​ത്തി​ന്റെ​യും മ​റ്റും കാ​ര്യ​ങ്ങ​ളി​ൽ കേ​ര​ളം മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി മു​ന്നി​ട്ടു നി​ൽ​ക്കാ​നു​ള​ള പ്ര​ധാ​ന കാ​ര​ണം പ്ര​വാ​സി സ​മൂ​ഹ​മാ​ണെ​ന്ന് ഉ​ദ്‌​ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ ഡോ. ​സ​ന്തോ​ഷ് ജോ​ർ​ജ് കു​ള​ങ്ങ​ര പ​റ​ഞ്ഞു.

ലോ​ക​ത്തി​ലെ ഒ​രു ഭാ​ഷാ സ​മൂ​ഹ​ത്തി​നും എ​ത്തി​പ്പെ​ടാ​ൻ പ​റ്റാ​ത്ത, അ​ല്ലെ​ങ്കി​ൽ മ​ല​യാ​ളി​ക​ളെ​പോ​ലെ എ​ത്തി​പ്പെ​ട്ട മ​റ്റൊ​രു ഭാ​ഷ സ​മൂ​ഹം ഇ​ല്ലെ​ന്ന് വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഫൗ​ണ്ട​ർ ചെ​യ​ർ​മാ​ൻ ഡോ. ​പ്രി​ൻ​സ് പ​ള്ളി​ക്കു​ന്നേ​ൽ പ​റ​ഞ്ഞു. അ​തി​നൊ​രു ഉ​ദാ​ഹ​ര​ണ​മാ​ണ് 166 രാ​ജ്യ​ങ്ങ​ളും ക​ണ്ടു​പി​ടി​ച്ച് അ​വി​ടെ​യെ​ല്ലാം വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന് കൗ​ൺ​സി​ലു​ക​ൾ രൂ​പീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജാ​തി, മ​ത, വ​ർ​ഗ രാ​ഷ്ട്രീ​യ​ത്തി​ന് അ​തീ​ത​മാ​യി, വ​ലി​യ​വ​നെ​ന്നോ ചെ​റി​യ​വ​നെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ, മാ​ന​വി​ക​ത മാ​ത്രം ല​ക്ഷ്യ​മാ​ക്കി പ്ര​വൃ​ത്തി​ക്കു​ന്ന ഒ​രു മ​ഹ​ത്താ​യ സം​ഘ​ട​ന​യാ​ണ് വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​നെ​ന്ന് ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഡോ. ​ജെ. ര​ത്‌​ന​കു​മാ​ർ പ​റ​ഞ്ഞു.

വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്റെ ആ​ദ്യ​ത്തെ പ്ര​വാ​സി മാ​ന​വീ​യ പു​ര​സ്‌​കാ​രം ഒ​മാ​നി​ൽ 51 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം പൂ​ർ​ത്തി​യാ​ക്കി​യ വ്യ​വ​സാ​യി​യും കേ​ര​ള​ത്തി​ൽ അ​നേ​കം വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​തു​മാ​യ ഡോ. ​ഗീ​വ​ർ​ഗീ​സ് യോ​ഹ​ന്നാ​ന് മു​ഖ്യാ​ഥി​തി സ​ന്തോ​ഷ്‌ ജോ​ർ​ജ് കു​ള​ങ്ങ​ര സ​മ്മാ​നി​ച്ചു.

ചീ​ഫ് എ​ഡി​റ്റ​ർ സ്വ​പ്ന അ​നു ബി ​ജോ​ർ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി​യ വി​ശ്വ​കൈ​ര​ളി മാ​സി​ക​യു​ടെ പ​തി​നൊ​ന്നാം പ​തി​പ്പാ​യ ‘വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ വയ​നാ​ടി​മി​നൊ​പ്പം’ ച​ട​ങ്ങി​ൽ പ്ര​കാ​ശ​നം ചെ​യ്തു.

സ​ന്തോ​ഷ് ജോ​ർ​ജ് കു​ള​ങ്ങ​ര​യും എ​ഡി​റ്റോ​റി​യ​ൽ ബോ​ർ​ഡ് അം​ഗ​വും ഗ്ലോ​ബ​ൽ മ​ല​യാ​ളം ഫോ​റം കോ​ഓർ​ഡി​നേ​റ്റ​റു​മാ​യ രാ​ജ​ൻ വി. ​കൊ​ക്കു​രി​യും ചേ​ർ​ന്ന് മാ​സി​ക പ്ര​കാ​ശ​നം ചെ​യ്തു.

പി​ന്ന​ണി ഗാ​യ​ക​രാ​യ ന​ജീം അ​ർ​ഷ​ദ്, ഭാ​ഗ്യ​രാ​ജ്, ക്രി​സ്റ്റി​ക​ല സം​ഘ​വും അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത വി​രു​ന്നും മി​മി​ക്രി താ​രം രാ​ജേ​ഷ് അ​ടി​മാ​ലി അ​വ​ത​രി​പ്പി​ച്ച സ്റ്റാ​ൻ​ഡ് അ​പ് കോ​മ​ഡി ഷോ​യും അ​ര​ങ്ങേ​റി.വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഒ​മാ​ൻ നേ​ഷ​ന​ൽ കോ​ഓർ​ഡി​നേ​റ്റ​ർ സു​നി​ൽ​കു​മാ​ർ സ്വാ​ഗ​ത​വും പ്രോ​ഗ്രാം കോ​ഓർ​ഡി​നേ​റ്റ​ർ അ​നൂ​പ് ദി​വാ​ക​ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

രാ​ജ​ൻ കൊ​ക്കു​രി, മ​നോ​ജ് നാ​രാ​യ​ണ​ൻ, പ​ത്മ​കു​മാ​ർ, ദി​വ്യ മ​നോ​ജ്, അ​നി​താ രാ​ജ​ൻ, വി​ജി, ദീ​പ്തി, ഹ​ർ​ഷ, സ​ന്ധ്യ, ശ്രീ​കു​മാ​ർ, അ​ജീ​ഷ്, കൃ​ഷ്ണ, റോ​ണി, വി​നോ​ദ്, അ​നീ​ഷ് കു​മാ​ർ, അ​നീ​ഷ്, ജാ​സിം റ​ഹീം, ബാ​ല​ൻ, മ​റി​യ, നീ​തു അ​നി​ൽ, ര​ഞ്ജു, ദി​വ്യ ഹ​രീ​ഷ്, തം​ജ​ദ്, അ​നി​ൽ, ര​വീ​ന്ദ്ര നാ​ഥ്, രൂ​പ കു​റു​പ്പ്, രാ​ധി​ക നാ​രാ​യ​ണ​ൻ.

നി​മ്മി ജോ​സ് (നി​സ്‌​വ), വി​നീ​ത (സു​ഹാ​ർ), ശോ​ഭ ഉ​ല്ലാ​സ്, ഷെ​റി​ൻ ജോ​ർ​ജ്, അ​ർ​ച്ച​ന, സു​ധീ​ർ, അ​നി​ൽ, വി​നോ​ദ് നാ​യ​ർ, സ​രി​ൽ, സി​ബി​ൻ, സു​നീ​ത് കു​മാ​ർ, അ​നി​ൽ വ​ർ​ഗീ​സ്, അ​നി​ൽ പി ​ആ​ർ, ലി​ജി, അ​നീ​ഷ്, സു​ധീ​ർ ച​ന്ദ്രോ​ത്ത്, ര​മ ശി​വ്, ജ​യാ​ന​ന്ദ​ൻ, ബാ​ബു, ലി​ജി​ഹാ​സ്, ഷെ​ർ​ശി​ജ്ജ്, സു​ല​ത, മു​ഹ​മ്മ​ദ് യാ​സീ​ൻ ഒ​രു​മ​ന​യൂ​ർ എ​ന്നി​വ​ർ മാ​ന​വീ​യം 2024 നു ​നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - WMF Manaveeyam 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.