സുഹാർ: സുഹാർ മലയാളി സംഘവും ഇന്ത്യൻ സോഷ്യൽ ക്ലബ് സുഹാറും ചേർന്നു നടത്തിയ യുവജനേതാത്സവത്തിന് തിരശ്ശീല വീണു. രണ്ടു ദിവസങ്ങളിലായി നാല് വേദികളിലായി വിമൻസ് ക്ലബ് ഓഡിറ്റൊറിയത്തിൽ അരങ്ങേറിയ മത്സരങ്ങൾ കാണികൾക്ക് നവ്യാനുഭമാണ് സമ്മാനിച്ചത്.
സുഹാർ മുനിസിപ്പൽ കൗൺസിൽ അംഗമായ ഇബ്രാഹിം അലി ഖാദി അൽ റൈസി ഉദ്ഘാടനം ചെയതു. ചടങ്ങിൽ സോഹാർ മുനിസിപ്പാലിറ്റി ഡെപ്യൂട്ടി ഡയറക്ടർ ദാർവിഷ് മുഹമ്മദ് അൽ ബലൂഷി, സുഹാർ വിമൻസ് അസോസിയേഷൻ പ്രതിനിധി ഖദിജ മുഹമ്മദ് സാലിഹ് അൽ നോഫ്ലി.
ഇന്ത്യൻ സോഷ്യൽ ക്ലബ് സോഹാർ പ്രസിഡന്റ് രാജേഷ് കൊണ്ടാല, സോഹാർ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ സഞ്ചിത വർമ, സാഹിത്യകാരൻ കെ. ആർ.പി വള്ളികുന്നം മലയാളി സംഘം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. രാവേറെ നീണ്ടുനിന്ന മത്സരങ്ങളിൽ ഒമാന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു.
ഡോക്ടർ ആർ. എൽ. വി രാമകൃഷ്ണനടക്കം കേരളത്തിൽനിന്നും മറ്റു ജി.സി.സി രാജ്യങ്ങളിൽനിന്നുള്ളവരായിരുന്നു വിധി കർത്താക്കൾ. കാണികൾക്കും മത്സരാർഥികൾക്കും നെഞ്ചിടിപ്പ് കൂട്ടുന്ന മത്സരയിനങ്ങൾ അരങ്ങിലെത്തിയിരുന്നു.കലാപരിപാടിയിൽ അന്യംനിന്നുപോയ കഥാപ്രസംഗവും വേദിയിൽ അരങ്ങേറിയത് കാണികൾക്ക് കൗതുകമായി.
കൂടുതൽ പോയിന്റ് നേടി കലാ തിലകവും സർഗ പ്രതിഭയും കരസ്ഥമാക്കിയത് ദിയ ആർ നായർ ആണ്. സായൻ സന്ദേശ് ആണ് കലാ പ്രതിഭ. കലാശ്രീ അമല ബ്രഹ്മാനന്ദൻ സ്വന്തമാക്കി. സംഘാടന മികവുകൊണ്ട് ശ്രദ്ധേയമായ പരിപാടി ഏറെ ജനശ്രദ്ധ ആകർഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.