മസ്കത്ത്: ഒമാൻ കലാലയം സാംസ്കാരിക വേദി ഒമാനിലെ പ്രവാസി മലയാളികൾക്ക് 'പ്രവാസം' എന്ന വിഷയത്തിൽ കഥാരചന മത്സരം സംഘടിപ്പിക്കുന്നു. നവംബർ ആറിന് മുമ്പ് ലഭിക്കുന്ന സൃഷ്ടികളിൽനിന്ന് വിദഗ്ധ ജൂറി തിരഞ്ഞെടുക്കുന്ന മൂന്ന് രചനകൾക്ക് നവംബർ 15ന് ഹൈൽ പ്രിൻസ് പാലസിൽനടക്കുന്ന നാഷനൽ സാഹിത്യോത്സവിൽ അനുമോദനം നൽകും. നേരത്തേ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലിക രചനകളാണ് പുരസ്കാരത്തിന് സമർപ്പിക്കേണ്ടത്.
കഥ 500 വാക്കിൽ കവിയരുത്. സൃഷ്ടികൾ സ്വന്തം ഇ-മെയിലിൽനിന്ന് kalalayamoman12@gmail.com എന്ന വിലാസത്തിലേക്ക് പി.ഡി.എഫ് ഫോർമാറ്റിൽ യുനികോഡ് ഫോണ്ടിലാണ് അയക്കേണ്ടത്. ബന്ധപ്പെടേണ്ട നമ്പർ, ജോലി ചെയ്യുന്ന സ്ഥലം എന്നിവ ചേർക്കണം.
ഈ മാസം 15 നാണ് പ്രവാസം: ചരിത്രമെഴുതിയ പ്രയാണങ്ങൾ, എന്ന ആശയത്തിൽ ഒമാൻ നാഷനൽ സാഹിത്യോത്സവ് നടക്കുന്നത്. ഹൈൽ പ്രിൻസ് പാലസിൽ നടക്കുന്ന നാഷനൽ പ്രോഗ്രാമിൽ മത സാമൂഹിക സാഹിത്യ സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.