മസ്കത്ത്: ഒമാൻ ചേംബർ ഒാഫ് കോമേഴ്സിന് കീഴിൽ മധ്യസ്ഥത സംവിധാനം നിലവിൽ വന്നു. ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് ചെയർമാൻ ഖൈസ് ബിൻ മുഹമ്മദ് അൽ യൂസുഫിെൻറ രക്ഷാകർതൃത്വത്തിൽ നടന്ന ചടങ്ങിലാണ് ഒമാൻ കമേഴ്സ്യൽ ആർബിട്രേഷൻ സെൻറർ നിലവിൽവന്നത്. വാണിജ്യ സാമ്പത്തിക തർക്കങ്ങൾ തീർക്കുന്നതിൽ സെൻററിന് നിർണായക പങ്കുവഹിക്കാൻ സാധിക്കുമെന്ന് ചെയർമാൻ പറഞ്ഞു. വാണിജ്യ മേഖലകളിലടക്കം നിക്ഷേപകരുടെയും കച്ചവടക്കാരുടെയും ആത്മവിശ്വാസം വർധിപ്പിക്കാൻ ഇതുവഴി കഴിയും. പ്രാദേശിക, മേഖല തലത്തിൽ കൂടുതൽ നിക്ഷേപകരെ ഒമാനിലേക്ക് ആകർഷിക്കാൻ സാധിക്കും. കമ്പനികളും നിക്ഷേപകരും തമ്മിലൊക്കെയുള്ള തർക്കങ്ങൾ കോടതികളിലേക്ക് എത്താതെ മധ്യസ്ഥതയിലൂടെ പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം ആരംഭിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.