മസ്കത്ത്: രാജ്യത്ത് മൂന്നു മാസത്തെ ചെമ്മീൻ മത്സ്യബന്ധന സീസൺ സെപ്റ്റംബർ ഒന്നിന് ആരംഭിക്കുമെന്ന് കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം അറിയിച്ചു. പ്രാദേശിക, അന്തർദേശീയ വിപണികളിൽ വലിയ രീതിയിൽ വിറ്റുപോകുന്നതാണ് ഒമാനിൽനിന്നുള്ള ചെമ്മീൻ. അതോടൊപ്പം പോഷകമൂല്യം കൂടുതലുള്ള ഏറ്റവും പ്രധാനപ്പെട്ട കടൽ വിഭവങ്ങളിൽ ഒന്നാണെന്നതും ഇതിന്റെ സവിശേഷതയാണ്. തെക്കൻ ശർഖിയ, ദോഫാർ, അൽ വുസ്ത എന്നീ മൂന്നു ഗവർണറേറ്റുകൾക്കാണ് ഈ സീസൺ വളരെ പ്രധാനമാകുന്നത്.
സെപ്റ്റംബറിൽ ആരംഭിക്കുന്ന സീസൺ എല്ലാ വർഷവും നവംബറിൽ അവസാനിക്കും. സുൽത്താനേറ്റിൽ 12 ഇനം ചെമ്മീനുകളുണ്ട്. എന്നാൽ, വെളുത്ത ഇന്ത്യൻ ചെമ്മീൻ, വെള്ള ചെമ്മീൻ, കടുവ കൊഞ്ച്, ഡോട്ടഡ് ചെമ്മീൻ എന്നിവയുൾപ്പെടെ നാല് ഇനങ്ങളെ മാത്രമാണ് പരമ്പരാഗത വലകൾ ഉപയോഗിച്ച് പിടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.