മസ്കത്ത്: മാലിന്യം കളയുന്നതിനായി കനം കുറഞ്ഞ പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കാം. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ബാഗുകളുടെ വിലക്കിെൻറ ആദ്യഘട്ടത്തിൽ മാലിന്യ കളയുന്നതിന് ഉപയോഗിക്കുന്നവക്ക് ഇളവ് നൽകിയതായി ഒമാൻ പരിസ്ഥിതി അതോറിറ്റി അറിയിച്ചു. കാർഷിക മേഖലയിൽ വിത്തുകൾ മുളപ്പിക്കാൻ ഉപയോഗിക്കുന്ന ബാഗുകൾ, കമേഴ്സ്യൽ സെൻററുകളിൽ പഴങ്ങൾക്കും പച്ചക്കറികൾക്കുമായുള്ള ബാഗുകൾ, കമേഴ്സ്യൽ സെൻററുകളിൽ മീനും ഇറച്ചിയും നൽകാൻ ഉപയോഗിക്കുന്ന ബാഗുകൾ, ബ്രെഡ് പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന ബാഗുകൾ തുടങ്ങിയവക്കും ആദ്യ ഘട്ട വിലക്കിൽ നിന്ന് ഇളവ് നൽകിയിട്ടുണ്ടെന്ന് ഒമാൻ പരിസ്ഥിതി അതോറിറ്റി വെള്ളിയാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയിൽ അറിയിച്ചു. ഇൗ ഇളവുകൾ തൽക്കാലത്തേക്ക് മാത്രമാണ്. ഇളവ് നീക്കിയതായ അറിയിപ്പ് ലഭിക്കുേമ്പാൾ മുകളിൽ പറഞ്ഞ ആവശ്യങ്ങൾക്ക് പേപ്പർ, കാർഡ്ബോർഡ് അല്ലെങ്കിലും മറ്റേതെങ്കിലും തരത്തിലുള്ള ബദൽ ബാഗുകൾ ഉപയോഗിക്കണം.
കനം കുറഞ്ഞ ഒറ്റത്തവണ തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് ഒപ്പം ദ്രവിക്കുേമ്പാൾ പരിസ്ഥിതിക്ക് ദോഷം വരുന്ന രാസവസ്തുക്കൾ ഉണ്ടാകുന്ന എല്ലാത്തരം ബാഗുകൾക്കും വിലക്ക് ബാധകമാണെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു. പേപ്പർ-കാർട്ടൺ ബാഗുകൾ, കാൻവാസ് ബാഗ്, കോട്ടൺ ബാഗ്, നോൺ വൂവൺ ബാഗുകൾ എന്നിവ ബദലായി ഉപയോഗിക്കാവുന്നതാണ്. ഇവയെല്ലാം വിപണിയിൽ സുലഭമായി ലഭ്യമാണെന്നും പരിസ്ഥിതി അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.