മസ്കത്ത്: ഒമാനിൽ എണ്ണക്ക് പകരം പാചകവാതകവും സി.എൻ.ജിയും ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് വാണിജ്യ -വ്യവസായ മന്ത്രാലയം അനുവാദം നൽകി. ഇതുസംബന്ധമായ മന്ത്രിതല ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറക്കി. വാഹനങ്ങൾ ഇത് സംബന്ധിച്ച് പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളും ഉത്തരവിലുണ്ട്. വാഹനങ്ങളിൽ വാതകം ഉപയോഗിക്കുന്നത് അന്തരീക്ഷ മലിനീകരണം കുറക്കാൻ സഹായിക്കും. ഗ്യാസ് ഉപയോഗത്തിലൂടെ ചെലവ് കുറക്കാനും കഴിയും.
ഗ്യാസിൽനിന്ന് കാര്യമായ മാലിന്യങ്ങൾ അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടാത്തതും അനുഗ്രഹമാണ്. ഡീസൽ വാഹനം ഗ്യാസ് വാഹനമായി മാറ്റുന്നതിന് എൻജിന് കാര്യമായ മാറ്റങ്ങളൊന്നും വരുത്തേണ്ടതില്ല.
ഗ്യാസ് പമ്പുചെയ്യാൻ ആവശ്യമായ ചില യന്ത്രങ്ങൾ മാത്രം സ്ഥാപിച്ചാൽ മതി. ഇത് വാഹന കമ്പനി നൽകുന്ന ഗാരൻറിയെ ബാധിക്കുകയില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. നിയമം നടപ്പാവുന്നതോടെ ട്രെയിലർ അടക്കം നിരവധി വാഹനങ്ങൾ ഗ്യാസിലേക്ക് നീങ്ങും. ഡീസൽ വില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ഇത് വാഹന ഉടമകൾക്ക് വലിയ അനുഗ്രഹമാവുകയും ചെലവ് കുറക്കാൻ സഹായകമാവുകയും ചെയ്യും. ഇത് ചരക്ക് കടത്ത് അടക്കമുള്ള നിരവധി മേഖലക്ക് അനുഗ്രഹമാവുമെന്നും വിലയിരുത്തപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.