മസ്കത്ത്: ഒമാനിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച 21 പേരെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ബോട്ടുവഴി രാജ്യത്തേക്ക് എത്തിയവരെ വടക്കൻ ബാത്തിന ഗവർണറേറ്റിലെ തീരത്തുവെച്ചാണ് കോസ്റ്റ്ഗാർഡ് പൊലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായവർക്കെതിരെ നിയമ നടപടികൾക്ക് തുടക്കമായതായി അധികൃതർ അറിയിച്ചു.
വടക്കൻ ശർഖിയ പൊലീസ് കമാൻഡ് രണ്ട് കവർച്ചകേസ് പ്രതികളെയും അറസ്റ്റ് ചെയ്തു. നിരവധി വാണിജ്യ സ്ഥാപനങ്ങളിൽനിന്നായി 13 തവണയാണ് ഇവർ കവർച്ച നടത്തിയത്. കവർച്ച നടത്തിയ സാധനങ്ങൾ പ്രതികളുടെ വീട്ടിൽനിന്നും വാഹനത്തിൽനിന്നും പൊലീസ് കണ്ടെടുത്തു. വലിയ അളവിലുള്ള പുകയിലയും മദ്യവും വിൽപനക്കായി കൈവശംവെച്ച മൂന്ന് വിദേശികളെ ഒായിൽ ആൻഡ് ഗ്യാസ് ഇൻസ്റ്റലേഷൻ സെക്യൂരിറ്റി പൊലീസും അറസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.