മസ്കത്ത്: കോവിഡ് പ്രോേട്ടാകോളും സുപ്രീം കമ്മിറ്റി നിർദേശങ്ങളും ലംഘിച്ച 42 പേർക്ക് വിവിധ കോടതികൾ ശിക്ഷ വിധിച്ചു. ബുറൈമി, മുസന്ദം, തെക്കൻ ശർഖിയ, ദോഫാർ ഗവർണറേറ്റുകളിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതികളാണ് സ്വദേശികളും വിദേശികളുമടക്കം ശിക്ഷ വിധിച്ചത്. മൂന്നു മാസം തടവ് മുതൽ ആയിരം റിയാൽ പിഴ വരെയാണ് ശിക്ഷ.
ശിക്ഷാ കാലാവധിക്ക് ശേഷം വിദേശികളെ നാടു കടത്താനും വിധിയിൽ പറയുന്നു. ശിക്ഷ ലഭിച്ചവരിൽ ഒമ്പതുപേർ സ്വദേശികളും 20 പേർ ഫിലിപ്പീൻസുകാരും ഒമ്പതു പേർ ബംഗ്ലാദേശികളും മൂന്നുപേർ ഇന്ത്യക്കാരും ഒരാൾ പാകിസ്താനിയുമാണ്. പബ്ലിക് പ്രോസിക്യൂഷൻ ഇവരുടെ പേരുകളും ചിത്രങ്ങളും പ്രസിദ്ധീകരിച്ചു.
നവംബർ 24 മുതൽ ഡിസംബർ മൂന്ന് വരെ കാലയളവിൽ അനധികൃത ഒത്തുചേരൽ, രാത്രിസഞ്ചാരവിലക്കിെൻറ സമയം പുറത്തിറങ്ങൽ, മുഖാവരണം ധരിക്കാതിരിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾക്കാണ് ശിക്ഷയെന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. കോവിഡുമായി ബന്ധപ്പെട്ട കുറെ നിയന്ത്രണം നീക്കിെയങ്കിലും പ്രതിരോധ നടപടി പാലിക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം നിയമലംഘകരെ കണ്ടെത്തുന്നതിനായി പരിശോധന കർശനമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.