മസ്കത്ത്: പ്രവാസ ജീവിതത്തിലെ മടുപ്പുകള്‍ മറികടക്കാനാണ് മത്ര സൂഖിൽ ജോലിചെയ്യുന്ന കണ്ണൂര്‍ അത്താഴക്കുന്ന് സ്വദേശി റാഷിദ് നാണയ, കറൻസി ശേഖരണം ആരംഭിച്ചത്. പതിനഞ്ചുവർഷമായി തുടരുന്ന ഇൗ ഹോബിയിലൂടെ വിപുലവും വൈവിധ്യം നിറഞ്ഞതുമായ നാണയ, കറൻസികളുടെ ശേഖരമാണ് ഇദ്ദേഹത്തിെൻറ കൈവശമുള്ളത്. സ്റ്റാമ്പുകളുടെ നല്ലൊരു ശേഖരവും ഇദ്ദേഹത്തിെൻറ കൈവശമുണ്ട്. വെറും ശേഖരം മാത്രമല്ല, കൈവശമുള്ള നാണയങ്ങളുടെയും പേപ്പര്‍ കറന്‍സികളുടെയും ചരിത്രവും പശ്ചാത്തലവുമൊക്കെ ഇദ്ദേഹത്തിന് ഹൃദിസ്ഥവുമാണ്.
കടയിലെത്തിയ ഒരു വിദേശിയിൽനിന്ന് തമാശക്ക് ഇന്ത്യന്‍ കറന്‍സി നല്കി അവരുടെ കറന്‍സി സ്വീകരിച്ചു തുടങ്ങിയ ശേഖരം ഇന്ന് ലക്ഷങ്ങള്‍ വില മതിക്കുന്ന നിധിയാണ്. വിദേശികളുമായി ഇടപഴകുന്നതിനുള്ള ജോലിയിലെ സാഹചര്യം റാഷിദിന് ഹോബി എളുപ്പമാക്കി. വിദേശ വിനോദ സഞ്ചാരികളുമായി നിരന്തരമായ സമ്പര്‍ക്കത്തിലൂടെ ഉണ്ടാക്കിയ വിപുലമായ സൗഹൃദങ്ങൾ വിപുലമായ ശേഖരത്തിന് ഏറെ സഹായിച്ചതായി അദ്ദേഹം പറയുന്നു. ടൂറിസ്റ്റ് സീസണുകളിലും മറ്റുമെത്തുന്ന സഞ്ചാരികളോട് സൗമ്യമായ ഇടപെടലുകളിലൂടെ ചങ്ങാത്തം കൂടി തെൻറ ഹോബിയെ പറ്റി ധരിപ്പിക്കുകയും അവരുമായി കത്തുകളിലൂടെയും ചാറ്റുകളിലൂടെയും ബന്ധം നിലനിര്‍ത്തിയുമൊക്കെയാണ് ശേഖരണം വിപുലപ്പെടുത്തുക. ഒരു വിദേശിയെ കണ്ടാൽ നിങ്ങൾ ഇന്ന രാജ്യക്കാരൻ അല്ലേയെന്നാകും റാഷിദ് ചോദിക്കുക.
മുഖം നോക്കിയുള്ള ഇൗ പ്രവചനവും സൗഹൃദത്തിന് ബലമേകുന്നു. കറൻസികൾ വില കൊടുത്തുവാങ്ങാനും മടി കാണിക്കാറില്ല. 245 രാജ്യങ്ങളുടെ നാണയങ്ങളും കറൻസികളും ഇദ്ദേഹത്തിെൻറ കൈവശമുണ്ട്. യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ ലാറ്റിനമേരിക്ക തുടങ്ങി എല്ലാ വന്കരകെളയും ഇദ്ദേഹം ‘വരുതി’യിലാക്കി കഴിഞ്ഞു.
ഹിറ്റ്ലറുടെ കാലത്തെ ജര്‍മന്‍ നാണയം, രണ്ടാം ലോകയുദ്ധ കാലത്ത് സൈനികര്‍ക്കിടയില്‍ മാത്രമുണ്ടായിരുന്ന കറന്‍സി, മുഗള്‍ കാലത്തെ നാണയങ്ങൾ, പതിനായിരം രൂപ വിലവരുന്ന ഈസ്റ്റിന്ത്യാ കമ്പനിയുടെ വെള്ളി നാണയങ്ങൾ, ഒമാനില്‍ പണ്ടുകാലത്ത് ഉപയോഗിച്ചുവന്നിരുന്ന അറബി മുദ്രയുള്ള ഇന്ത്യന്‍ അണ, മുഹമ്മദ് നബിയുടെ കാലത്തുണ്ടായിരുന്ന ഇസ്ലാമിക നാണയങ്ങള്‍ തുടങ്ങിയവ ശേഖരത്തെ സവിേശഷമാക്കുന്നു. ക്രിക്കറ്റ് ഇതിഹാസം ബ്രാഡ്മാെൻറ സ്മരണാര്‍ഥം ഇറക്കിയ പ്രത്യേക കറന്‍സി, ജർമന്‍ മാന്ദ്യകാലത്തിറക്കിയ ഒറ്റ സൈഡ് കറന്‍സി, ഫിന്ലാൻഡില് ഒറ്റത്തവണ ക്രിസ്മസിന് മാത്രമിറക്കിയ സാൻറാക്ലോസ് കറന്‍സി, ലയനത്തിലൂടെയും മറ്റും ഇല്ലാതായ ചെക്ക്, യൂഗോസ്ലാവിയ പോലുള്ള കറൻസി എന്നിവ ഇദ്ദേഹത്തിെൻറ ശേഖരത്തിലെ അപൂർവ വസ്തുക്കളാണ്. ചരിത്രത്തിെൻറ വിവിധ നാള്‍വഴികളിലൂടെ നിശ്ശബ്ദമായി സഞ്ചരിക്കുന്ന ഈ നാണയങ്ങൾ ചരിത്രാന്വേഷകര്‍ക്ക് മുതല്‍ക്കൂട്ടാവും തീര്‍ച്ച. നാട്ടിലും വിപുലമായ ശേഖരം ഭംഗിയായി റാഷിദ് സൂക്ഷിച്ചു വെച്ചിട്ടുണ്ട്.
നാട്ടിലെത്തി പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ച് പഠിക്കാന്‍ തല്പരര്ക്ക് പ്രചോദനമാകണമെന്ന് ആഗ്രഹവും മനസ്സിലുണ്ട്. സൂഖില്‍ ഒന്നിലധികം വരുന്ന വിദേശികളായ സഞ്ചാരികൾ ഇദ്ദേഹത്തെ തേടിയെത്തി നാണയങ്ങളും കറന്‍സിയുമൊക്കെ സമ്മാനിക്കുന്നതും കാണാം. സഹപ്രവര്‍ത്തകരായ നൗഷാദും, ഷിബിലും റാഷിദിന് വേണ്ട സഹായങ്ങൾ നൽകാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.