വേൾഡ് മലയാളി ഫെഡറേഷൻ കുട്ടികൾക്കായി നടത്തിയ കളറിങ് മത്സരത്തിലെ വിജയികൾ സംഘാടകർക്കൊപ്പം 

കുട്ടികൾക്കായി കളറിങ് മത്സരം

മസ്കത്ത്: വേൾഡ് മലയാളി ഫെഡറേഷൻ അൽബാജ് ബുക്സുമായി സഹകരിച്ച് കുട്ടികൾക്കായി കളറിങ് മത്സരം നടത്തി. നാല് മുതൽ 10 വയസ്സ് വരെയുള്ള നൂറിലധികം കുട്ടികൾ പങ്കെടുത്തു. രണ്ട് വിഭാഗത്തിലായി നടത്തിയ മത്സരത്തിൽ ആദ്യ മൂന്ന് സ്ഥാനത്തെത്തിയവർക്ക് ഡബ്ല്യു.എം.എഫ് ഗ്ലോബൽ പ്രസിഡന്‍റ് ഡോ. ജെ. രത്നകുമാർ സമ്മാനവിതരണം നിർവഹിച്ചു.

അൽ ബാജ്‌ ബുക്സ് എം.ഡിയും ഡബ്ല്യു.എം.എഫ് വെൽഫെയർ കോഓഡിനേറ്ററുമായ പി.എം. ഷൗക്കത്തലി, നാഷനൽ കോഓഡിനേറ്റർ ഉല്ലാസ് ചേരിയൻ, നാഷനൽ പ്രസിഡൻറ് സുനിൽകുമാർ, രാജൻ കോക്കുരി (മിഡിൽ ഈസ്റ്റ് വൈസ് പ്രസി.), അൻസാർ (മസ്കത്ത് സ്റ്റേറ്റ് കൗൺസിൽ പ്രസി.), അജി ആചാരി (കൾച്ചറൽ കോഓഡിനേറ്റർ), ലേഖ ജയൻ (മലയാളം ഫോറം), വിജേഷ് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Coloring competition for kids

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.