ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിഭാഗം ഉമ്മൻ ചാണ്ടി അനുസ്മരണം

മസ്‌കത്ത്​: വിമാനത്തിൽപോലും ജനങ്ങളുടെ പ്രശ്നങ്ങൾ അടങ്ങിയ ഫയലുകളുടെ കെട്ടുമായി യാത്ര ചെയ്തിരുന്ന മുഖ്യമന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ജനറൽ സെക്രട്ടറി ബാബു രാജേന്ദ്രൻ പറഞ്ഞു.

ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിഭാഗം മസ്‌കത്ത്​ ദാർ സൈത്തിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജീവിച്ചിരിക്കുന്ന ഉമ്മൻ ചാണ്ടിയേക്കാൾ എത്രയോ കരുത്തൻ ആണ് അന്തരിച്ച ഉമ്മൻ ചാണ്ടി എന്ന് അധ്യക്ഷ പ്രസംഗത്തിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിഭാഗം കൺവീനർ ഇബ്രാഹിം ഒറ്റപ്പാലം പറഞ്ഞു.

ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം കൺവീനർ സന്തോഷ്, സാമൂഹിക, സാംസ്കാരിക, പൊതു പ്രവർത്തകരായ റഹീം വറ്റല്ലൂർ, കുര്യാക്കോസ് മാളിയേക്കൽ, ഒ.കെ മുഹമ്മദലി, പ്രജീഷ് വർക്കി, തുടങ്ങിയവർ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച്​ സംസാരിച്ചു.

ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിഭാഗം ജോയന്‍റ്​ ട്രഷറർ അനീഷ് കടവിൽ, കൾച്ചറൽ സെക്രട്ടറി അബ്ദുൽ കരീം, സ്പോർട്സ് സെക്രട്ടറി താജുദ്ധീൻ റൂവി, എന്നിവർ നേതൃത്വം നൽകി. ചിൽഡ്രൻസ് വിങ് സെക്രട്ടറി നിധീഷ് മാണി സ്വാഗതവും വനിത കോഓഡിനേറ്റർ ജസ്‌ല മുഹമ്മദ് നന്ദിയും പറഞ്ഞു.

Tags:    
News Summary - commemoration- oomen chandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.