മസ്കത്ത്: നാല് ദിവസത്തെ സമ്പൂർണ ലോക്ഡൗൺ ശനിയാഴ്ച പുലർച്ചെ നാലിന് അവസാനിച്ചു. ലോക്ഡൗൺ നിബന്ധനകളോട് സ്വദേശികളും വിദേശികളും പുലർത്തിയ പ്രതിബദ്ധതക്ക് നന്ദിയറിയിക്കുന്നതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ചുരുക്കം നിയമലംഘനങ്ങൾ മാത്രമാണ് സമ്പൂർണ ലോക്ഡൗണിൽ റിപ്പോർട്ട് ചെയ്തത്. ചുരുക്കം നിയമലംഘനങ്ങൾ മാത്രമാണ് സമ്പൂർണ അടച്ചിടൽ സമയത്തുണ്ടായത്.
മഴയിൽ വീടുകൾക്ക് സമീപമുണ്ടായ വാദികൾ കാണാൻ പോയ ചില സ്വദേശികളുടെ പ്രവൃത്തികളും നിയമലംഘനങ്ങളുടെ പട്ടികയിൽ ഉൾപ്പെടും. നിയമലംഘനങ്ങളെ സുപ്രീംകമ്മിറ്റി അനുവദിച്ച മനുഷ്യത്വപരവും സാമൂഹികപരവുമായ കാര്യങ്ങൾ കണക്കിലെടുത്ത് പൊലീസ് പട്രോൾ സംഘങ്ങൾ കൈകാര്യം ചെയ്തതായും ആർ.ഒ.പി അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
പുലർച്ചെ ലോക്ഡൗൺ അവസാനിച്ചയുടൻ റോഡുകളിൽ വാഹനങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. സുബ്ഹി നമസ്കാരത്തിനും നിരവധി വിശ്വാസികൾ പള്ളികളിലെത്തി. രാവിലെ ബീച്ചുകളിൽ വ്യായാമത്തിനും മറ്റും എത്തിയവരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഹൈപ്പർമാർക്കറ്റുകളും മറ്റും അഞ്ചോടെ തുറന്നെങ്കിലും വലിയ തിരക്ക് അനുഭവപ്പെട്ടിട്ടില്ല. സമ്പൂർണ ലോക്ഡൗണിന് മുമ്പ് ആളുകൾ ആവശ്യത്തിന് സാധനങ്ങൾ വാങ്ങിവെച്ചിരുന്നതിനാലാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.