ഇബ്രി: തൃശൂർ ഗുരുവായൂർ സ്വദേശിയും ഇബ്രിയിലെ സാമൂഹ്യക്ഷേമരംഗത്ത് സജീവ സാന്നിധ്യവും ആയിരുന്ന ഏരിയിൽ സത്യന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഇബ്രിയിലെ സാമൂഹ്യക്ഷേമ പ്രവർത്തകരുടെ നേതൃത്വത്തിൽ യോഗം സംഘടിപ്പിച്ചു.
തലച്ചോറിലുണ്ടായ രക്തസ്രാവത്തെതുടർന്ന് ഇബ്രി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, തുടർ ചികിത്സക്കായി നാട്ടിലേക്ക് എയർലിഫ്റ്റ് ചെയ്യുകയും ചെയ്ത സത്യൻ കഴിഞ്ഞ ചൊവ്വാഴ്ചയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിക്കുന്നത്. 40 വർഷക്കാലം പ്രവാസിയായിരുന്ന സത്യന്റെ വേർപാട് ഇബ്രിയിലെ പൊതുസമൂഹത്തിന്റെ തീരാ വേദനയായി.
യോഗത്തിൽ സമൂഹത്തിലെ വിവിധ മേഖലകളിൽനിന്ന് 60 ഓളം ആളുകൾ പങ്കെടുത്തു. സാമൂഹിക പ്രവർത്തകരായ ശ്യാം ലാൽ, സുഭാഷ്, അനീഷ്, ജമാൽ ഹസൻ, ഷാജി ടി.കെ, കുമാർ, തമ്പാൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.