മസ്കത്ത്: മസ്കത്ത് ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ 75ാം ഭരണഘടന ദിനാചരണം സംഘടിപ്പിച്ചു. ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അംബാസഡര്‍ അമിത് നാരങ് ഭരണഘടനയുടെ ആമുഖം വായിച്ചു. ഭരണഘടനാ നിര്‍മാണത്തിന്റെ ചരിത്രം വ്യക്തമാക്കുന്ന ചരിത്രവും വിശദീകരിച്ചു. ഭരണഘടന നിര്‍മാണസഭ ഭരണ ഘടന അംഗീകരിച്ച 1949 നവംബര്‍ 26ന്റെ ഓര്മ പുതുക്കലാണ് എല്ലാ വര്‍ഷവും ദേശീയ ഭരണഘടനാ ദിനമായി ആചരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.