മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂൾ ബോർഡ് തെരഞ്ഞെടുപ്പ് തീയതി മാറ്റിയതായി തെരഞ്ഞെടുപ്പ് കമീഷണര്‍ ബാബു രാജേന്ദ്രന് വാര്‍ത്തക്കുറിപ്പിൽ അറിയിച്ചു. ജനുവരി 18 ആണ് പുതിയ തീയതി. നേരത്തേ 11ന് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ജനുവരി എട്ടു മുതൽ 10 വരെ പ്രവാസി ഭാരതീയ ദിവസ് ഇന്ത്യയിൽ നടക്കുകയാണ്. ഇതിൽ ധാരാളം പ്രവാസികൾ പങ്കെടുക്കാൻ സാധ്യതയുണ്ട്. അതിനാൽ പലർക്കും വോട്ടെടുപ്പിൽ പങ്കെടുക്കാൻ സാധിക്കില്ല.
ഇതു പരിഗണിച്ചാണ് പുതിയ തീയതി തെരഞ്ഞെടുത്തിട്ടുള്ളതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. മസ്കത്ത് ഇന്ത്യന്‍ സ്കൂള്‍ ഹാളിലാണ് തെരഞ്ഞെടുപ്പ്. അന്നുതന്നെ ഫലപ്രഖ്യാപനവും നടക്കും. രാവിലെ എട്ടു മുതല്‍ വൈകീട്ട് എട്ടു വരെയാണ് വോട്ടെടുപ്പ്.
നാമനിര്‍ദേശ പത്രികക്കുള്ള ഫോറം വിതരണം ആരംഭിച്ചിട്ടുണ്ട്. ഡിസംബര്‍ 14 ഉച്ചക്ക് ഒന്നുവരെ പത്രിക സ്വീകരിക്കും. ഡിസംബര്‍ 21ന് നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയാവും. ജനുവരി രണ്ടാണ് നാമനിർദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം.
സ്ഥാനാര്‍ഥികളുടെ അന്തിമപട്ടിക ജനുവരി മൂന്നിന് പ്രസിദ്ധീകരിക്കും. രക്ഷാകർത്താക്കള്‍ക്ക് തെരഞ്ഞെടുപ്പ് സംബന്ധമായ മുഴുവന്‍ വിവരങ്ങളും അറിയുന്നതിന് www.indianschoolsbodelection.org എന്ന വെബ്സൈറ്റും ലോഞ്ച് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.