മസ്കത്ത്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗം മബേലയിലെ അല്‍ ഷാദി ഫുട്ബാള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച സെവന്‍സ് ടൂര്‍ണമെന്റില്‍ മഞ്ഞപ്പട എഫ്.സി ഒമാന്‍ വിജയികളായി. ടോപ്പ്ടെന്‍ ബര്‍ക ടീം രണ്ടാം സ്ഥാനവും യുനൈറ്റഡ് കാര്‍ഗോ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വൈകീട്ട് നാലിന് ആരംഭിച്ച മത്സരങ്ങള്‍ രാത്രി ഒരു മണിവരെ തുടര്‍ന്നു. ഒമാനിലെ വിവിധയിടങ്ങളില്‍ നിന്നെത്തിയ 16 ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരച്ചു. കേരള വിഭാഗം കുടുംബാംഗങ്ങളടക്കം നൂറുകണക്കിന് പേര് മത്സരം കാണാന്‍ എത്തിച്ചേര്‍ന്നിരുന്നു.
ടൂര്‍ണമെന്റിന്റെ ഭാഗമായി യൂനിറ്റി ഫുട്ബാള്‍ അക്കാദമിയിലെ കുട്ടികളുടെ പ്രദര്‍ശന മത്സരവും അരങ്ങേറി. മത്സരത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് ഫിനാന്‍സ് ഡയറക്ടര്‍ നിധീഷ് കുമാര്‍ സമ്മാനദാനം നിര്‍വഹിച്ചു. ടൂര്‍ണമെന്റ് വിജയികള്‍ക്കുള്ള ട്രോഫി കേരള വിഭാഗം കണ്‍വീനര്‍ സന്തോഷ് കുമാറും റണ്ണേഴ്സിനുള്ള ട്രോഫി കോ-കണ്‍വീനര്‍ വിജയന് കെ.വിയും കൈമാറി.
ട്രഷറര്‍ അംബുജാക്ഷന്, സ്പോര്‍ട്സ് സെക്രട്ടറി സന്തോഷ് എരിഞ്ഞേരി, കേരള വിഭാഗം മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങള്‍, വളന്റിയര്‍മാര്‍, സീബിലെയും മബേലയിലെയും കേരളവിഭാഗം അംഗങ്ങളും സാമൂഹിക പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.