മസ്കത്ത്: മൂന്നാമത് കുന്തിരിക്കം സീസണിന് ബുധനാഴ്ച ദോഫാര്‍ ഗവര്‍ണറേറ്റില്‍ തുടക്കം കുറിക്കും. അല്‍ ബലീദ് ആര്‍ക്കിയോളജിക്കല്‍ പാര്‍ക്കില്‍ പൈതൃക, വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന ഫെസ്റ്റിവല്‍, അടുത്ത മാസം ആറ് വരെ തുടരും.
വാദി ദുകാഹ് റിസര്‍വ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലായാണ് സീസണ് അനുബന്ധ പരിപാടികള്‍ അരങ്ങേറുകയെന്ന് മന്ത്രാലയം ഡയറക്ട്രേറ്റ് ജനറല്‍ ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ അബ്രി പറഞ്ഞു. സന്ദര്‍ശകര്‍ക്കായി വ്യത്യസ്ത വിജ്ഞാന, വിനോദ അവസരങ്ങള്‍ ഒരുക്കിയതായും സംഘാടകര്‍ അറിയിച്ചു. കുന്തിരിക്കം മരം നടല്‍ ഉള്‍പ്പെടെയുള്ളവയും വരും ദിവസങ്ങളില്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.