മസ്കത്ത്: സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ തുര്‍ക്കിയ സന്ദര്‍ശനത്തിന് വ്യാഴാഴ്ച തുടക്കമാകും. പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ ക്ഷണം സ്വീകരിച്ചാണ് സുല്‍ത്താന്റെ സന്ദര്‍ശനമെന്ന് ദിവാന് ഓഫ് റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ അറിയിച്ചു. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും പുതിയ മേഖലകളിലേക്ക് ഉപഭയകക്ഷി ബന്ധം വ്യാപിക്കുന്നതുമുള്പ്പെടെ വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും.
പ്രദേശിക അന്തര്‍ദേശീയ വിഷയങ്ങളിലെ കാഴ്ചപ്പാടുകളും കൈമാറും. പ്രതിരോധകാര്യ ഉപപ്രധാന മന്ത്രി സയ്യിദ് ശിഹാബ് ബിന്‍ താരിഖ് അല്‍ സഈദ്, സയ്യിദ് നബീഗ് ബിന്‍ തലാല്‍ അല്‍ സഈദ്, ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി, വിദേശകാര്യ മന്ത്രി സലയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി, പ്രൈവറ്റ് ഓഫിസ് തലവന്‍ ഡോ. ഹമദ് ബിന്‍ സഈദ് അല്‍ ഔഫി, ഒമാന്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി ചെയര്മാന് അബ്ദുസ്സലാം ബിന്‍ മുഹമ്മദ് അല്‍ മുര്‍ശിദി, വാണിജ്യ-വ്യവസായ-നിക്ഷേപ പ്രോത്സാഹന മന്ത്രി ഖൈസ് ബിന്‍ മുഹമ്മദ് അല്‍ യൂസുഫ്. തുര്‍ക്കിയിലെ ഒമാന്‍ സ്ഥാനപതി സൈഫ് ബിന്‍ റാശിദ് അല്‍ ജൗഹരി എന്നിവര്‍ സുൽത്താനെ അനുഗമിക്കും.
മസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ബെൽജിയം സന്ദർശിക്കാനൊരുങ്ങുന്നു. ഫിലിപ്പ് രാജാവിന്റെയും മതിൽഡെ രാജ്ഞിയുടെയും ക്ഷണപ്രകാരം ഡിസംബർ മൂന്ന്, നാല് തീയതികളിലായിരിക്കും സന്ദർശനം.
ഒമാനും ബെൽജിയവും തമ്മിലുള്ള ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതും ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രവും സാമ്പത്തികവുമായ ബന്ധം ശക്തിപ്പെടുത്തുന്നതിനും സന്ദർശനം വഴിയൊരുക്കും. നയതന്ത്ര ഘടകം, തുറമുഖം, ഊർജ സഹകരണം, സാംസ്കാരിക സഹകരണം, പ്രതിരോധം, ബയോഫാർമസ്യൂട്ടിക്കൽ മേഖല, ബഹിരാകാശം എന്നീ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യും. ഡിസംബർ മൂന്നിന് ബ്രസ്സൽസിലെ റോയൽ പാലസിൽ സ്വീകരണത്തോടെ സന്ദർശനം ആരംഭിക്കും.
തുടർന്ന് സുൽത്താനും രാജകീയ ദമ്പതികളും തമ്മിലുള്ള ഉച്ചഭക്ഷണവും നടക്കും. സുൽത്താൻ ബ്രസ്സൽസ് സിറ്റി ഹാളും സന്ദർശിക്കും, ലേക്കൺ പാലസിലെ അത്താഴത്തോടെ ആദ്യ ദിവസം അവസാനിക്കും. നാലിന് ഫിലിപ്പ് രാജാവും ആന്റ് വെർപ് നഗരത്തിലെ ആന്റ് വെർപ് തുറമുഖം സന്ദർശിക്കും. സന്ദർശനത്തിന്റെ ഭാഗമായി ആന്റ് വെർപ്-ബ്രൂഗസ്, ദുകം തുറമുഖങ്ങൾ തമ്മിലുള്ള സഹകരണവും ചർച്ച ചെയ്യും. ആന്റ് വെർപ്-ബ്രൂഗസ് തുറമുഖം ഹൈഡ്രജൻ ഉൾപ്പെടെയുള്ള ഹരിത ഊർജത്തിന്റെ ഒരു പ്രമുഖ യൂറോപ്യൻ ഹബ്ബായി സ്വയം സ്ഥാപിക്കാൻ ലക്ഷ്യമിടുന്നു.
പ്രതിരോധം, ബയോഫാർമസ്യൂട്ടിക്കൽസ്, ബഹിരാകാശ പര്യവേക്ഷണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വാട്ടർലൂവിലെ ക്വീൻ എലിസബത്ത് മ്യൂസിക് ചാപ്പലിലെ ഉച്ചഭക്ഷണത്തോടെ സന്ദർശനം അവസാനിക്കും. സുൽത്താനെ ഉന്നത പ്രതിനിധി സംഘങ്ങൾ അനുഗമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.